നിലയ്ക്കലിലേക്ക് ഇടവേളയില്ലാതെ വെള്ളമെത്തും സീതത്തോട് പ്ലാന്റിലൂടെ; ലാഭം 4.5 കോടി

നിലയ്ക്കലിലേക്ക് ഇടവേളയില്ലാതെ വെള്ളമെത്തും സീതത്തോട് പ്ലാന്റിലൂടെ; ലാഭം 4.5 കോടി
നിലയ്ക്കലിലേക്ക് ഇടവേളയില്ലാതെ വെള്ളമെത്തും സീതത്തോട് പ്ലാന്റിലൂടെ; ലാഭം 4.5 കോടി
Share  
2025 Nov 26, 09:10 AM
vasthu
BHAKSHASREE
mahathma
mannan

ശബരിമല: പമ്പയിലെ സീതത്തോട് കുടിവെള്ള പ്ലാന്റ് പ്രവർത്തനക്ഷമമായതോടെ നിലയ്ക്കലിലെ കുടിവെള്ളക്ഷാമം ഒഴിവായി. മാത്രമല്ല, ഈ മണ്ഡല-മകരവിളക്കുകാലത്ത് ജലഅതോറിറ്റിക്ക് ലാഭം നാലരക്കോടി രൂപ.


മുൻവർഷങ്ങളിൽ 25 ടാങ്കർ ലോറികളിലാണ് പമ്പയിൽനിന്ന് നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. പമ്പയിലെ വെള്ളം കലങ്ങുമ്പോൾ ലോറികളുടെ ഓട്ടം പെരുനാട് മഠത്തുംമുഴിയിലേക്കാകും. തിരക്കിനിടയിലൂടെ ടാങ്കർ ലോറികളുടെ ഓട്ടം ഉൾപ്പെടെ അനാവശ്യച്ചെലവെല്ലാം ഒഴിവാക്കാൻ കഴിഞ്ഞു. ദിവസവും 25 ലക്ഷം ലിറ്റർ വെള്ളമാണ് നിലയ്ക്കലിലെ ആവശ്യത്തിന് മാത്രം വേണ്ടിയിരുന്നത്. സീതത്തോട് പ്ലാൻ്റ് വന്നതോടെ അതിലേറെ വെള്ളം നിലയ്ക്കലിലേക്ക് എത്തിക്കാനാകുന്നുണ്ട്. ഇതിനുപുറമേ പമ്പയിലും സന്നിധാനത്തും 13 ദശലക്ഷം ലിറ്റർ വെള്ളം ദിവസവും ഇടവേളയില്ലാതെ നൽകുന്നു.


ത്രിവേണിയിലെ ഇൻടേക് പമ്പ്ഹൗസിൽനിന്ന് പ്രഷർ ഫിൽറ്റർ വഴി വെള്ളം ശുദ്ധീകരിച്ച് ഇലക്ട്രോ-ക്ലോറിനേറ്റർ സംവിധാനത്തിലൂടെ അണുവിമുക്തമാക്കിയാണ് വിതരണം നടത്തുന്നത്. പമ്പ, ശരണപാത മേഖലയിൽ 22 ലക്ഷം ലിറ്റർ ജലം ശേഖരിക്കാൻ സംഭരണികൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, ദേവസ്വത്തിൻ്റെ 50 ലക്ഷം ലിറ്റർ സംഭരണിയിൽ ജലം നിറയ്ക്കുന്നുമുണ്ട്. പമ്പ മുതൽ സന്നിധാനത്തെ നടപ്പന്തൽവരെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ജലം എത്തിക്കുന്നത് ജല അതോറിറ്റിയാണ്. സ്വാമി അയ്യപ്പൻ റോഡിലും ഇ-ടോയ്‌ലറ്റുകളിലെ ടാപ്പുകളിലും ഇടതടവില്ലാതെ ജലം എത്തിക്കുന്നുണ്ടെന്ന് എക്സ‌ിക്യൂട്ടീവ് എൻജിനീയർ എബ്രഹാം വർഗീസും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിഷ്‌ണു പി.ഉണ്ണിത്താനും പറഞ്ഞു. മണിക്കൂറുകൾ ഇടവിട്ട് കെമിക്കൽ ബാക്റ്റിരിയോളോജിക്കൽ പരിശോധന നടത്തി ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് എൻജിനീയർ എം.എസ്. പ്രദീപ് കുമാർ പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan