മൂന്നാർ: ഒൻപത് മാസത്തിനുള്ളിൽ ഒരു കോടിയിലധികം രൂപയുടെ കളക്ഷൻ നേടി മുന്നാറിലെ ഡബിൾഡെക്കർ ബസ്. വിനോദസഞ്ചാരികൾക്കായി സർവീസ് നടത്തുന്ന റോയൽ വ്യൂ ഡബിൾഡെക്കർ ബസ് സർവീസാണ് കോടി ക്ലബിൽ കയറിയത്. ഒറ്റ ബസിൽനിന്നാണ് ഈ വരുമാനം. ഫെബ്രുവരി ഒൻപതിന് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് സർവീസ് ഉദ്ഘാടനം ചെയ്തത്. ഒൻപത് മാസത്തിനകം 1,00,07,400 രൂപ വരുമാനം നേടാനായി.
ഉയരത്തിൽ കാഴ്ചകൾ
മൂന്നാറിലെ വിനോദസഞ്ചാരം പോഷിപ്പിക്കുന്നതിനും കെഎസ്ആർടിസിക്ക് അധിക വരുമാനം നേടുന്നതിനുമാണ് ഡബിൾഡക്കർ ബസ് കൊണ്ടുവന്നത്. സിറ്റികളിലൂടെ സർവീസ് നടത്തുന്ന ഡബിൾഡെക്കർ ബസ് മൂന്നാറിലെ തേയിലക്കാടുകൾക്കും മലമടക്കുകൾക്ക് ഇടയിലൂടെ സഞ്ചരിക്കുന്നു. സഞ്ചാരികൾക്ക് മുകൾനിലയിലിരുന്ന് മൂന്നാറിൻ്റെ വശ്യസൗന്ദര്യം കാണാം. ചുരുങ്ങിയ കാലംകൊണ്ടുതന്നെ യാത്ര ഹിറ്റ്.
ഇപ്പോൾ ഡബിൾഡെക്കർ യാത്ര നടത്താൻ സഞ്ചാരികളുടെ തിരക്കാണ്. സീസണിൽ മൂന്നാറിലേക്ക് കൂടുതൽ ഡബിൾ ഡെക്കർ ബസ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
യാത്ര ഇങ്ങനെ
മൂന്നാർ ഡിപ്പോയിൽനിന്ന് തുടങ്ങുന്ന സർവീസ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്കൽ എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ ഡിപ്പോയിലെത്തും. രാവിലെ ഒൻപത്, ഉച്ചയ്ക്ക് 12.30, വൈകീട്ട് നാല് എന്നിങ്ങനെയാണ് സർവീസ് സമയം, താഴത്തെ നിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് സീറ്റുകൾ.
പുറംകാഴ്‌ചകൾ പൂർണമായി കാണുന്ന രീതിയിൽ മൂന്നാറിനുവേണ്ടി കെഎസ്ആർടിസി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ബസാണിത്. ടിക്കറ്റുകൾ ഓൺലൈനായി ബുക്കുചെയ്യാം. ബസിൽ കയറിയും ടിക്കറ്റെടുക്കാം. വിനോദസഞ്ചാരികൾക്കായി മൂന്നാറിൽ കെഎസ്ആർടിസി നിരവധി ഉല്ലാസയാത്രാ സർവീസുകളും നടത്തുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

