27 മുതൽ ശംഖുംമുഖത്ത് കപ്പലുകളെത്തും
തിരുവനന്തപുരം: നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന്
ശംഖുംമുഖത്തെ തീരക്കടലിലും ആകാശത്തും സേന ശക്തിപ്രകടനം നടത്തുന്നു. സേനയുടെ വിവിധ യുദ്ധക്കപ്പലുകളും അനുബന്ധമായി ആകാശത്ത് യുദ്ധവിമാനങ്ങളും വിവിധതരം ഹെലികോപ്റ്ററുകളും ആകാശപ്രകടനം നടത്തും.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ചെറുതും വലുതുമായ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും പായ്ക്കപ്പലുകളും ശംഖുംമുഖം കടലിൽ നിരക്കും. തീരക്കടലിലാണ് കപ്പലുകളുടെ പ്രദർശനവും പ്രകടനവും നടക്കുക. വലിയ സൈനിക കപ്പലുകൾ അടക്കമുള്ള യുദ്ധക്കപ്പലുകളെ തീരത്തോടുചേർത്തുള്ള ദൃശ്യവിസ്മയമാണ് സേനയൊരുക്കുന്നത്. 27 മുതലാകും കപ്പലുകളുടെ വൻനിരയെത്തിത്തുടങ്ങുക.
ശംഖുംമുഖത്തെ കടലിൽ കപ്പലുകളുടെയും ആകാശത്ത് യുദ്ധവിമാനങ്ങളുടെയും റിഹേഴ്‌സലുണ്ടാകും. ഈ മാസം 30-നും ഡിസംബർ ഒന്നിനുമാകും ട്രയൽറൺ നടത്തുക. നിലവിൽ തീരക്കടലിനോടുചേർത്ത് കപ്പലുകൾക്ക് അടുപ്പിക്കാനുള്ള സ്വാഭാവിക ആഴമാണുള്ളത്. കപ്പലുകളുടെ ജലനിരപ്പിൽനിന്ന് അടിഭാഗംവരെ തടസ്സമില്ലാതെ തീരക്കടലിനോട് അടുപ്പിക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങളുണ്ടോയെന്ന് ഹൈഡ്രോഗ്രാഫിക് സർവേയിലൂടെ പരിശോധിക്കുന്നതിനാണ് കൊച്ചിയിൽനിന്ന് 'ഐഎൻഎസ് ഇക്ഷക് എന്ന സർവേ കപ്പൽ തിങ്കളാഴ്ച ഉച്ചയോടെ ശംഖുംമുഖത്തെ കടലിലെത്തിയത്.
നിലവിൽ വലിയതുറ കടൽഭാഗംമുതൽ വേളിക്കടൽവരെയുള്ള തീരക്കടലിലാവും സേനയുടെ കപ്പലുകൾ നിരക്കുക. കടലിന്റെ നിലവിലെ സ്വഭാവവും തിരയും അടിയൊഴുക്കും കടലാഴവും അടക്കമുള്ളവ ഹൈഡ്രോഗ്രാഫിക് സർവേയിലൂടെ കണ്ടെത്തുന്നതിനാണ് കപ്പലെത്തിയതെന്ന് ബന്ധപ്പെട്ട നാവികസേനാധികൃതർ പറഞ്ഞു.
നാവികസേനാ ദിനമായ ഡിസംബർ നാലിനായിരുന്നു ശംഖുംമുഖത്തെ തീരക്കടലിൽ സേനയുടെ കടലിലെയും ആകാശത്തെയും ശക്തിപ്രകടനം നിശ്ചയിച്ചിരുന്നത്. ശക്തിപ്രകടനം കാണുന്നതിന് മുഖ്യാതിഥിയായി എത്തുന്നത് രാഷ്ട്രപതി ദ്രൗപദി മുർമുവാണ്.
നാല്, അഞ്ച് തീയതികളിൽ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമർ പുടിൻ ഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നുണ്ട്. രാഷ്ട്രപതിയുമായും ദ്യോഗിക കൂടിക്കാഴ്ചയ്ക്കുണ്ടാകും. ഇതേത്തുടർന്നാണ് സേനാദിനത്തോടനുബന്ധിച്ച് നടത്തുന്ന കടൽശക്തിപ്രകടനം മൂന്നിനാക്കിയതെന്ന് ബന്ധപ്പെട്ട നാവികസേനാധികൃതർ പറഞ്ഞു.
ശംഖുംമുഖത്ത് രാഷ്ട്രപതിയടക്കമുള്ളവർക്കുള്ള പവിലിയനുകളും സുരക്ഷാസജ്ജീകരണങ്ങളടക്കമുള്ള നിർമാണങ്ങൾ പുരോഗമിക്കുന്നു. സൈനികരുടെയും പോലീസിൻ്റെയും സാന്നിധ്യത്തിലാണ് നിർമാണങ്ങൾ പുരോഗമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

