നിരോധിത ഫ്ലക്സ് വേട്ട: കോഴിക്കോട് പിടികൂടിയത് 450 കിലോ

നിരോധിത ഫ്ലക്സ് വേട്ട: കോഴിക്കോട് പിടികൂടിയത് 450 കിലോ
നിരോധിത ഫ്ലക്സ് വേട്ട: കോഴിക്കോട് പിടികൂടിയത് 450 കിലോ
Share  
2025 Nov 24, 06:29 PM
vasthu
BHAKSHASREE
mahathma
mannan

 നിരോധിത ഫ്ലക്സ് വേട്ട:

കോഴിക്കോട് പിടികൂടിയത് 450 കിലോ!

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സൂക്ഷിച്ച വൻ ശേഖരം പിടിച്ചെടുത്തു; വൻകിട പ്രിന്റിംഗ് സ്ഥാപനങ്ങൾക്ക് നോട്ടീസ്.

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ സാമഗ്രികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ, ജില്ലയിൽ നിരോധിത ഫ്ലക്സ് ബോർഡുകൾക്കെതിരെ വൻ നടപടി. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ

450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു.

ജില്ലയിലെ വൻകിട പ്രിന്റിംഗ് മെറ്റീരിയൽ വിൽപ്പന ശാലകളിലും ഹോൾസെയിൽ ഗോഡൗണുകളിലുമാണ് സ്ക്വാഡ് പരിശോധന നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു നിർണായകമായ ഈ പരിശോധന.


fl1

നടപടി തുടരും, പിഴ ചുമത്തും

പരിസ്ഥിതി സൗഹൃദമല്ലാത്തതും നിരോധിക്കപ്പെട്ടതുമായ ഈ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സ്ക്വാഡിന്റെ നടപടി. പിടിച്ചെടുത്ത നിരോധിത വസ്തുക്കൾ തുടർനടപടിക്കായി കോർപ്പറേഷന് കൈമാറി.

whatsapp-image-2025-11-24-at-16.01.02_28eea998

സ്ഥാപന ഉടമയ്ക്ക് തൽസമയം നോട്ടീസ് നൽകുകയും, വൻ തുക പിഴ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി. കെ. സരിത്, ഒ. ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജനി ഡി.ആർ, സുബറാം വി. കെ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.


whatsapp-image-2025-11-24-at-16.01.05_cf3cebaa
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan