കാലാവസ്ഥ ഉച്ചകോടി; ഫോസിൽ ഇന്ധനം കുറയ്ക്കൽ പരാമർശിക്കാതെ അന്തിമ ഉടമ്പടി

കാലാവസ്ഥ ഉച്ചകോടി; ഫോസിൽ ഇന്ധനം കുറയ്ക്കൽ പരാമർശിക്കാതെ അന്തിമ ഉടമ്പടി
കാലാവസ്ഥ ഉച്ചകോടി; ഫോസിൽ ഇന്ധനം കുറയ്ക്കൽ പരാമർശിക്കാതെ അന്തിമ ഉടമ്പടി
Share  
2025 Nov 24, 09:28 AM
vasthu
BHAKSHASREE
mahathma
mannan

ബെലം: കാലാവസ്ഥാപ്രതിസന്ധിയുടെ തിക്തഫലം ഏറ്റവുമധികം

അനുഭവിക്കുന്ന രാജ്യങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് 30-ാം ആഗോളകാലാവസ്ഥാ ഉച്ചകോടി (സിഒപി-30). ബ്രസീലിലെ ബെലെമിൽനടന്ന ഉച്ചകോടിയിലാണ് ഈ ആവശ്യത്തിനായി 2035 വരെയുള്ള ഓരോവർഷവും 1.3 ലക്ഷംകോടി ഡോളറെങ്കിലും വകയിരുത്താമെന്ന് കരാറായത്. എന്നാൽ, ഫോസിൽ ഇന്ധനങ്ങൾ പടിപടിയായി കുറയ്ക്കുന്നതിന് വ്യക്തമായ രൂപരേഖ അവതരിപ്പിക്കാതെയാണ് ഉച്ചകോടി പിരിഞ്ഞത്.


ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണം എന്നകാര്യത്തിൽ കടുംപിടിത്തക്കാരായ കൊളംബിയയ്ക്കൊപ്പം ചേർന്ന് ഇതിനുള്ള രൂപരേഖയുണ്ടാക്കുമെന്ന് സിഒപി-30ൻ്റെ അധ്യക്ഷരായ ബ്രസിൽ പറഞ്ഞു. എന്നാൽ, ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയ സമ്മേളനമായ സിഒപി-30ൽ കിട്ടുന്ന സ്വീകാര്യൻ അതിനു പുറത്തുണ്ടാക്കുന്ന രൂപരേഖയ്ക്ക് കിട്ടില്ലെന്നാണ് വിദഗ്‌ധാഭിപ്രായം.


വെള്ളിയാഴ്ച ഉച്ചകോടി സമാപിക്കേണ്ട സമയംകഴിഞ്ഞും 12 മണിക്കൂറിലേറെ കരാർചർച്ചകൾനീണ്ടു. അതിനുശേഷമാണ് കരാറിന് അംഗീകാരം ലഭിച്ചത്.


ഈ നൂറ്റാണ്ടിലെ ശരാശരി ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ പിടിച്ചുകെട്ടുക എന്ന പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ (2015) ലക്ഷ്യം നേടാൻ കൂടുതൽ ശക്തമായ നടപടിവേണമെന്ന് മിക്ക രാജ്യങ്ങളും ആവശ്യപ്പെട്ടു. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് 2026 ജനുവരിയിൽ യുഎസ് വീണ്ടും പിന്മാറുന്നതോടെ ഈ ലക്ഷ്യം നേടുക കഠിനമാകും എന്നാണ് വിലയിരുത്തൽ.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan