നോയിഡ: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ (എസ്ഐആർ) ജോലിയിൽ വീഴ്ചവരുത്തിയതിന് ഉത്തർപ്രദേശിൽ 181 ബിഎൽമാർക്ക് പിരിച്ചുവിടൽ നോട്ടീസും 60 ആളുകളുടെ പേരിൽ പോലീസ് കേസും. നോയിഡയിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ (എസ്ഐആർ) ജോലി കൃത്യമായി പൂർത്തിയാക്കാത്തതിനാണ് 181 ബിഎൽഒമാർക്ക് കളക്‌ടർ മേധാ രൂപ പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഇവർ അങ്കണവാടിതലത്തിലുള്ള ബൂത്ത്-ലെവൽ ഓഫീസർമാരാണ്. ഓൺലൈൻജോലി അഞ്ച് ശതമാനത്തിൽ താഴെയാണ് പൂർത്തിയാക്കിയതെന്നാണ് പരാതി. 15 ശതമാനത്തിൽ താഴെ ഓൺലൈൻ ജോലി പൂർത്തിയാക്കാത്തവർക്കെതിരേ അന്വേഷണത്തിനും നിർദേശമുണ്ട്. ഇതുവരെ ജോലി ആരംഭിക്കാത്തവരുടെ ഒരു ദിവസത്തെ ശമ്പളം നഷ്ടമാകുമെന്നും മുന്നറിയിപ്പുണ്ട്.
ഔദ്യോഗിക നിർദേശങ്ങൾ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് 60 ബിഎൽ ഒമാരുടെപേരിലും ഏഴ് സൂപ്പർവൈസർമാരുടെപേരിലും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 32-ാം വകുപ്പ് ചുമത്തി കേസെടുത്തത്. മൂന്ന്‌മാസം മുതൽ രണ്ടുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
എസ്ഐആർ ജോലിയിലെ സമ്മർദം കാരണം കേരളത്തിലടക്കം ബി.എൽഒമാർ ആത്മഹത്യചെയ്യുന്ന സംഭവങ്ങൾ രാജ്യവ്യാപകമായി ചർച്ചയാകുമ്പോഴാണ് നടപടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

