വൈക്കം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ മുഖം മാറുന്നു. മഞ്ഞയും പച്ചയും കലർന്ന നിറത്തിലുള്ള 150 ബസുകളാണ് ബിടിസിക്കായി കെഎസ്ആർടിസി പുറത്തിറിക്കിയത്. ആദ്യഘട്ടമായി 15 ബസുകൾ വിവിധ ഡിപ്പോകൾക്ക് കൈമാറി. 10 വർഷത്തിൽ താഴെ പഴക്കമുള്ള സൂപ്പർ ഫാസ്റ്റ് ബസുകളാണ് മഞ്ഞയും പച്ചയും നിറത്തിൽ നവീകരിച്ച് പുറത്തിറക്കുന്നത്.
മൊബൈൽ ചാർജിങ്ങ് പോയിൻ്റുകൾ, ഹെഡ് റെസ്റ്റുള്ള സീറ്റുകൾ, മറ്റുസിക് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം പാപ്പനംകോടുള്ള സെൻട്രൽ വർക്ക്ഷോപ്പിലും മാവേലിക്കര, ആലുവ, എടപ്പാൾ, കോഴിക്കോട് എന്നീ പ്രധാന വർക്ക്ഷോപ്പുകളിലുമാണ് ബസുകൾ നവീകരിച്ച് ഇറക്കുന്നത്. മാസത്തിൽ 15 ബിടിസി യാത്രകൾ നടത്തുന്ന എറണാകുളം, ആലുവ, പാലക്കാട്, വെഞ്ഞാറമ്മൂട്, പത്തനംതിട്ട, വിതുര തുടങ്ങിയ ഡിപ്പോകൾക്കാണ് ആദ്യഘട്ടത്തിൽ ബസുകൾ നൽകിയത്. അടുത്തഘട്ടത്തിൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ഡിപ്പോകൾക്ക് ബസുകൾ നൽകും.
1600 വിനോദയാത്രകളുടെ പാക്കേജുകളാണ് ബിടിസി പ്രസിദ്ധപ്പെടുത്തിയത്. തമിഴ്നാട്ടിലെ തഞ്ചാവൂർ, ഊട്ടി, കൊടൈക്കനാൽ, മഹാബലിപുരം, കന്യാകുമാരി, കുംഭകോണം, പളനി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക യാത്രകൾ സംഘടിപ്പിക്കും. നിലവിൽ സംസ്ഥാനത്തിന് പുറത്ത് റൂട്ട് പെർമിറ്റ് നേടിയ മധുര, രാമേശ്വരം, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്രകൾ നടത്തുന്നത്. കർണാടകയിലെ വിവിധ വിനോദ-തീർഥാടനകേന്ദ്രങ്ങളിലേക്ക് യാത്രകൾ നടത്താനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. 2021 നവംബറിൽ ആരംഭിച്ച ബിടിസി ഇപ്പോൾ 93 കെഎസ്ആർടിസി ഡിപ്പോകളിൽ 80-ലും ഉണ്ട്. കോടികളുടെ വരുമാനമാണ് ബിടിസി വഴി ലഭിക്കുന്നത്. പത്തനംതിട്ടയിലെ ഗവിയാണ് യാത്രക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. വിവിധ ഡിപ്പോകളിൽ നിന്നായി ദിവസവും കുറഞ്ഞത് മൂന്ന് ഗവി യാത്രകളെങ്കിലും നടത്താറുണ്ട്. മൂന്നാർ, പൊൻമുടി, നെല്ലിയാമ്പതി തുടങ്ങിയ സ്ഥലങ്ങളും ഏറെ പ്രിയം നേടിയവയാണ്.
ശബരിമല തീർഥാടകർക്കായി പ്രത്യേക പാക്കേജ്
ശബരിമല തീർഥാടകർക്കായി പ്രത്യേക തീർഥാടക പാക്കേജും ആരംഭിച്ചിട്ടുണ്ട്. നാല് ദിവസത്തിനിടെ 80 ട്രിപ്പുകളിങ്ങനെ നടത്തിയെന്ന് ചീഫ് ട്രാഫിക് മാനേജർ ആർ. ഉദയകുമാർ പറഞ്ഞു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം റെയിൽവേ സ്റ്റേഷനുകളിൽ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ശബരിമല തീർഥാടകർക്കായി പ്രത്യേക പാക്കേജുകളും ലഭ്യം. പമ്പയിൽ ബിടിസി വഴി എത്തുന്ന തീർഥാടകർക്ക് ക്ലോക്ക് റൂം സൗകര്യവും കുളിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. സന്നിധാനത്ത് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ കോഡിനേറ്ററെയും ചുമതലപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

