പുല്ലൂർ: മാസങ്ങളായി പുല്ലൂർ പെരിയയിലെ വിവിധ സ്ഥലങ്ങളിൽ ഭീതി പടർത്തിയ പുലി കിണറ്റിൽ വീണു. കൊടവലം നിരളംകൈയിലെ മധുവിന്റെ കൃഷിയിടത്തിലെ കവുങ്ങുംതോട്ടത്തിലെ കിണറ്റിൽ ഞായറാഴ്ച്‌ച വൈകിട്ട് അഞ്ചരയോടെയാണ് പുലിയെ കണ്ടത്. മോട്ടോറിലൂടെ വെള്ളംവരാത്തത് ശ്രദ്ധയിൽപ്പെട്ട മധുവിൻ്റെ അമ്മ നോക്കിയപ്പോഴാണ് പൈപ്പിൽ അള്ളിപ്പിടിച്ചിരിക്കുന്ന പുലിയെ കണ്ടത്.
വിവരം നാട്ടുകാരെയും ഫോറസ്റ്റ് അധികൃതരെയും അറിയിച്ചു. സുനിൽ സുരേന്ദ്രന്റെ നേത്യത്വത്തിലെത്തിയ സർപ്പ വൊളൻ്റിയർമാരും നാട്ടുകാരും ചേർന്ന് വാഴത്തടയും മരക്കഷണങ്ങളും കിണറ്റിലിട്ട് പുലിക്ക് കയറിനിൽക്കാൻ സൗകര്യമൊരുക്കി, കിണറ്റിലുള്ള കയർ പുലിയുടെ അടുത്തേക്ക് അടുപ്പിച്ചപ്പോൾ പുലി ഇതിൽ പിടിച്ചുനിന്നു. പിന്നീട് അഞ്ച് വള്ളിക്കുട്ട താഴ്ത്തിയത്തോടെ പുലി അതിൽ കയറി കിടന്നു.
വെള്ളത്തിന്റെ പൈപ്പ് പുലി കടിച്ചുമുറിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് അമ്പലത്തറ എസ്ഐ എ.പി.കൃഷ്‌ണൻ, എഎസ്ഐ ജയരാജൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.റീജു, ബിജു കീനേരി എന്നിവരും സ്ഥലത്തെത്തി. കാസർകോട്ടുനിന്ന് വനം വകുപ്പിൻറെ ദ്രുതകർമസേന കൂടുമായി സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലി കൂട്ടിലായി.
ഞായറാഴ്ച രാവിലെ കൊടവലത്തെ നിട്ടൂർ തറവാട് പരിസരത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടതായി സമീപവാസിയായ നിട്ടൂർ രാജു പറഞ്ഞു. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകൾ പരിസരത്ത് തടിച്ചുകൂടി. പിന്നീട് വടംകെട്ടി ആളുകളെ മാറ്റുകയായിരുന്നു. വല മൂടിയ കൂട് കിണറ്റിൽ ഇറക്കിയാണ് പുലിയെ പിടിച്ചത്. രണ്ട് വയസ്സിൽ താഴെയുള്ള പുള്ളിപ്പുലിയാണ് വലയിലായതെന്ന് ഡിഎഫ്‌ഒ ജോസ് മാത്യു പറഞ്ഞു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ, ഡെപ്യൂട്ടി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ, സെക്ഷൻ ഓഫീസർമാരായ എം.പി.രാജു, പി.പ്രവീൺകുമാർ, കെ.രാജു, ആർ.ബാബു, ഒ.സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടിയത്.
കരക്കെത്തിച്ചത് രാത്രി ഒൻപതരയോടെ
വൈകിട്ട് ആറോടെ പുലിയെ പിടികൂടാനുള്ള ശ്രമത്തിനൊടുവിൽ രാത്രി 9.30-ഓടെയാണ് ഇതിനെ കരക്കെത്തിച്ചത്. പത്തോടെ വനംവകുപ്പ് അധികൃതർ പുലിയെ കൊണ്ടുപോവുകയും ചെയ്‌തു. കൊടവലത്തെ മുൾമുനയിലാക്കിയ പുലിയെ പിടികൂടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

