ബേപ്പൂർ: ബേപ്പൂർ, കൊല്ലം തുറമുഖങ്ങൾ സ്വകാര്യ-പൊതു പങ്കാളിത്തത്തിൽ പ്രവർത്തിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിൻ്റെ സ്റ്റാറ്റ്യൂട്ടറി ബോഡിയായ കേരള മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ഈ തുറമുഖങ്ങളിൽനിന്ന് സർക്കാരിനുള്ള വരുമാനം ഇല്ലാതായതോടെയാണ് സ്വകാര്യ-പൊതു പങ്കാളിത്തത്തിൽ ഈ തുറമുഖങ്ങളെ കൊണ്ടുവരുന്നത്.
ആദ്യഘട്ടത്തിൽ ബേപ്പൂർ, കൊല്ലം തുറമുഖങ്ങളാണ് ഈ പദ്ധതിയിലൂടെ പ്രവർത്തനമാരംഭിക്കുക.
ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങുന്നതോടെ തുറമുഖ പ്രവർത്തനം സജീവമാകും. സ്വകാര്യ പൊതു പങ്കാളിത്തത്തോടെ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ച തുറമുഖങ്ങളുടെ പ്രവർത്തനവും അതുസംബന്ധിച്ചുള്ള ലാഭ-നഷ്ട കണക്കുകളും മറ്റും സർക്കാർ പരിശോധിച്ചുവരുകയാണ്.
ഇനി ധനകാര്യ വകുപ്പിൻ്റെ അനുമതി ലഭിക്കുന്ന മുറയ്ക്കാണ് തുറമുഖങ്ങൾ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ പ്രവർത്തനമാരംഭിക്കുകയെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള 'മാതൃഭൂമി'യോട് പറഞ്ഞു.
പുതിയ പദ്ധതിപ്രകാരം തുറമുഖങ്ങൾ പ്രവർത്തനമാരംഭിക്കുന്നതോടെ കൂടുതൽ ചരക്കുകപ്പലുകൾ തുറമുഖത്തടുക്കും. അതുവഴി തൊഴിലവസരങ്ങൾ വർധിക്കും. സർക്കാരിൻ്റെ നഷ്‌ടം ഒഴിവാക്കാനും കഴിയും -എൻ.എസ്. പിള്ള പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

