അങ്ങാടിപ്പുറം : ബിഎൽഒമാരുടെ ഭാരിച്ച ജോലിക്ക് സഹായവുമായി സ്‌കൂൾ
കുട്ടികളും രംഗത്ത്. എസ്ഐആർ വിവരശേഖരണവുമായി ബന്ധപ്പെട്ട് കഠിനമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബിഎൽഒമാരെ സഹായിക്കാൻ അങ്ങാടിപ്പുറം തരകൻ ഹയർസെക്കൻഡറി സ്‌കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിലെ കുട്ടികളാണ് മുന്നോട്ടുവന്നത്.
കുട്ടികളെ സഹായത്തിനായി വേണമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചതനുസരിച്ച് പ്രിൻസിപ്പൽ മിടുക്കരായ കുട്ടികളെ ഏർപ്പാടാക്കുകയായിരുന്നു. കുട്ടികളാകട്ടെ ഏറെ താത്പര്യത്തോടെയും അഭിമാനത്തോടെയുമാണ് ഈ ജോലി ഏറ്റെടുത്തിരിക്കുന്നത്. ഹയർസെക്കൻഡറി വിദ്യാർഥികളായ ധ്യാൻ ശങ്കർ, ദേവജിത്ത്, കെ. ആത്തിഫ്, എ. അരുൺ, ഫർഹാൻ എന്നിവരാണ് ബിഎൽഒമാർ ശേഖരിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ വില്ലേജ് ഓഫീസിലെത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

