കൊച്ചി: കേരളീയ കലാപൈതൃകം അടയാളപ്പെടുത്തുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുമായി പാലക്കാട് യാക്കരയിൽ മ്യൂസിയം ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. യാക്കരയിലെ വി.ടി. ഭട്ടതിരിപ്പാട് സമുച്ചയത്തിൽ ശീതീകരണ സംവിധാനവും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളോടെയുമായിരിക്കും മ്യൂസിയം സജ്ജീകരിക്കുക. രേഖാചിത്രകാരൻ, ചിത്രകാരൻ, ഡിസൈനർ, കാർട്ടൂണിസ്റ്റ്, കലാ സംവിധായകൻ, ശില്പി എന്നിങ്ങനെ വിവിധ മേഖലകളിൽ മുദ്ര പതിപ്പിച്ച മഹാപ്രതിഭയായ നമ്പൂതിരിയുടെ സംഭാവനകൾ കേരളത്തിലെത്തുന്ന സഞ്ചാരികൾക്കും നേരിട്ടറിയാൻ മ്യൂസിയം അവസരമൊരുക്കും.
കേരള ലളിതകലാ അക്കാദമി ഒരുക്കുന്ന സ്‌മാരകം മൂന്നു മാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമം. നമ്പൂതിരി വരച്ച 215-ലേറെ ചിത്രങ്ങളാണ് കുടുംബാംഗങ്ങൾ കേരള ലളിതകലാ അക്കാദമിക്ക് കൈമാറുക. ഇതിന്റെ തുടക്കമായി പ്രതീകാത്മകമായി നമ്പൂതിരി വരച്ച ഒരു ചിത്രം സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്തുവെച്ച് നമ്പൂതിരിയുടെ മകൻ വാസുദേവനിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ചിത്രങ്ങൾ കൈമാറുന്നതിൻ്റെ ധാരണാപത്രം വൈകാതെ തയ്യാറാക്കും. ഇതിനൊപ്പം വിപുലമായ പ്രദർശനവും തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്സും ഇ പരിപാടികളിൽ സഹകരിക്കുന്നുണ്ട്.
വിഖ്യാതമായ സാഹിത്യകൃതികൾ നമ്പൂതിരിയുടെ ചിത്രങ്ങളോടൊപ്പമാണ് കേരളത്തിലെ പല തലമുറകൾ വായിച്ചുവളർന്നത്. ആ രേഖാചിത്രങ്ങൾ അതിന്റെ സാഹിത്യ പശ്ചാത്തലത്തോടെ ഇവിടെ ഉണ്ടാകും. അരവിന്ദന്റെയും മറ്റും സിനിമകൾക്കായി വരച്ച ചിത്രങ്ങളും കോഴിക്കോട്, തിരുവനന്തപുരം, ഫോർട്ട്കൊച്ചി തുടങ്ങിയ സ്ഥലങ്ങളുടെ ആകാശക്കാഴ്ചകളും ശേഖരത്തിലുണ്ട്. ഒപ്പം 15 പെയിന്റിങ്ങുകളുമുണ്ട്.
അച്ഛന്റെ കലാപ്രവർത്തനങ്ങളെ കേരളം ആദരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നമ്പൂതിരിയുടെ മകനും കലാസംവിധായകനുമായ വാസുദേവൻ പറഞ്ഞു. സംസ്ഥാന സാംസ്‌കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ തുടങ്ങിയ എ. രാമചന്ദ്രൻ സ്‌മാരക മ്യൂസിയത്തിൻ്റെ മാതൃക പിൻതുടർന്നാണ് നമ്പൂതിരി മ്യൂസിയം സ്ഥാപിക്കുന്നതെന്ന് കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് പറഞ്ഞു. മ്യൂസിയത്തിന് കൈമാറുന്ന നമ്പൂതിരിയുടെ ചില രേഖാചിത്രങ്ങൾ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

