ശബരിമല പതിനെട്ടാംപടിയിലൂടെയുള്ള ഭക്തരുടെ പ്രവാഹമാണ് ശബരിമലയിലെ തിരക്കിനെ നിർണയിക്കുന്ന പ്രധാനഘടകം. അത് സാധ്യമാക്കുന്നത് ഒരു സെക്കൻഡ് പോലും വിശ്രമമില്ലാതെ അവിടെ പണിയെടുക്കുന്ന പോലീസുകാരും. മിനിറ്റിൽ 60-നും 70 -നും ഇടയിൽ ഭക്തരെയാണ് അവർ കുത്തനെയുള്ള പടിയിലൂടെ വലിച്ചുകയറ്റുന്നത്. തിരക്കേറുമ്പോൾ എണ്ണം ഇനിയും കൂടും. നാല് ബാച്ചുകളായാണ് പതിനെട്ടാംപടിയിൽ പോലീസുകാരെ നിയോഗിച്ചിട്ടുള്ളത്. ഒരുബാച്ചിന് 15 മിനിറ്റാണ് ഡ്യൂട്ടി. അതുകഴിയുമ്പോഴേക്കും അവർ അവശരായിരിക്കും.
കൈകാലുകളും നടുവുമെല്ലാം വേദനിക്കാൻ തുടങ്ങും. ഭാരമുള്ളവരെയും ശ്രദ്ധിച്ച് വലിച്ചുകയറ്റേണ്ട ആരോഗ്യപ്രശ്‌നമുള്ളവരെയും കുട്ടികളെയും പ്രായമുള്ളവരെയുമൊക്കെ വ്യത്യസ്‌ത രീതിയിലാണ് സമീപിക്കേണ്ടത്. അതിനുള്ള പരിശീലനം ലഭിച്ചവരെയാണ് ഇവിടെ നിയോഗിക്കുക. ഒരു ഡ്യൂട്ടി കഴിഞ്ഞാൽ മുക്കാൽ മണിക്കൂർ വിശ്രമിക്കാം. അതുകഴിഞ്ഞാൽ അടുത്തഘട്ടം ഡ്യൂട്ടിയാവും. പതിനെട്ടാംപടിയിലെ പോലീസുകാരുടെ സേവനത്തെക്കുറിച്ച് എല്ലാ ഭക്തർക്കും നല്ല അഭിപ്രായമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

_h_small.jpg)
_h_small.jpg)

