സമുദായത്തിനുവേണ്ടി സംസാരിച്ചതിന്റെ പേരിൽ വർഗീയവാദിയാക്കി -വെള്ളാപ്പള്ളി നടേശൻ

സമുദായത്തിനുവേണ്ടി സംസാരിച്ചതിന്റെ പേരിൽ വർഗീയവാദിയാക്കി -വെള്ളാപ്പള്ളി നടേശൻ
സമുദായത്തിനുവേണ്ടി സംസാരിച്ചതിന്റെ പേരിൽ വർഗീയവാദിയാക്കി -വെള്ളാപ്പള്ളി നടേശൻ
Share  
2025 Nov 24, 08:56 AM
vasthu
BHAKSHASREE
mahathma
mannan

ആലപ്പുഴ: സമുദായത്തെ പവിട്ടിത്തേക്കുന്ന അവസ്ഥയിൽ ഞങ്ങൾക്കും

ചിലതു തരണമെന്നു പറയുമ്പോൾ വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബറി വിഷയത്തിലും നിലയ്ക്കൽ പള്ളി വിഷയത്തിലും എസ്എൻഡിപി യോഗം ഇടപെട്ടു. അത് മറ്റൊരു വിശ്വാസത്തിനെതിരായ കടന്നുകയറ്റമായാണ് യോഗം കണ്ടത്. മതവികാരം ഇളക്കിവിട്ട് മുതലെടുക്കുന്ന സ്വഭാവം യോഗത്തിനില്ല.


കേരളത്തിൽ ഗുരുവിൻറെ പേരിൽ ഇടതുപക്ഷ സർക്കാർ ഒരു സർവകലാശാല തുടങ്ങിയപ്പോൾ ഗൾഫിൽനിന്നു ഗുരുവിൻ്റെ പടംപോലും കാണാത്ത ഒരു മുസ്ലിമിനെ കൊണ്ടുവെച്ചു. ഗവർണർ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ രാജിവെച്ചുപോയി. ഇതു പറഞ്ഞപ്പോൾ കുഞ്ഞാലിക്കുട്ടിയാണ് ആദ്യം എതിർത്തത്. പിന്നെ എന്നെ വർഗീയവാദിയാക്കി അടിച്ചുകലക്കി. ഇതിനെ യുഡിഎഫിലെ പ്രമുഖർ ന്യായീകരിച്ചു പറഞ്ഞതിൽ ശരിയുണ്ടെന്നു പറയാൻപോലും ആരും വന്നില്ല. ആലപ്പുഴയിൽനിന്ന് വിവിധ മുന്നണികൾ ഒൻപത് എംപിമാരെ നാമനിർദേശം ചെയ്ത‌ിട്ടും പട്ടിക-പിന്നാക്ക ജാതിക്കാരെ പരിഗണിച്ചിട്ടില്ലെന്നു പറഞ്ഞപ്പോൾ ആദ്യം എതിർത്തതും ലീഗാണ്. എന്റെ സമുദായത്തിനുവേണ്ടി ന്യായം പറഞ്ഞപ്പോൾ ലീഗ് എന്നെ വർഗീയവാദിയാക്കി -അദ്ദേഹം പറഞ്ഞു.


തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടിക്കാരും ഇത്തവണ സമുദായത്തിനു പരിഗണന തന്നിട്ടുണ്ട്. ഇടതുസർക്കാർ ക്ഷേമ പെൻഷൻ വർധിപ്പിച്ചത് സാധാധണക്കാർക്കാണ് പ്രയോജനപ്പെടുന്നത്. തന്നാൽ കുറ്റം, തന്നില്ലെങ്കിൽ കുറ്റം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി- വെള്ളാപ്പള്ളി പറഞ്ഞു.


മന്ത്രി സജി ചെറിയാൻ പ്രതിഭകളെ ആദരിച്ചു. കേരളത്തിൽ മതനിരപേക്ഷത പുലരാനുള്ള ഒന്നാമത്തെ കാരണം എസ്എൻഡിപി യോഗത്തിന്റെ ശക്തിയാണെന്ന് മന്ത്രി പറഞ്ഞു. എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, പ്രസിഡൻ്റ് പി. ഹരിദാസ്, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് സി.കെ. ഷാജിമോഹൻ, പി.കെ. ബിനോയ്, സബിൽരാജ്, കെ.ആർ. ഭഗീരഥൻ, പി. കൃഷ്‌ണകുമാർ, വൈസ് പ്രസിഡന്റ് ബി. രഘുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan