സർക്കാരിന്റെ വികസനപദ്ധതികൾ ജനങ്ങൾ സ്വീകരിച്ചു-ജെ.മേഴ്‌സിക്കുട്ടിയമ്മ

സർക്കാരിന്റെ വികസനപദ്ധതികൾ ജനങ്ങൾ സ്വീകരിച്ചു-ജെ.മേഴ്‌സിക്കുട്ടിയമ്മ
സർക്കാരിന്റെ വികസനപദ്ധതികൾ ജനങ്ങൾ സ്വീകരിച്ചു-ജെ.മേഴ്‌സിക്കുട്ടിയമ്മ
Share  
2025 Nov 24, 08:54 AM
vasthu
BHAKSHASREE
mahathma
mannan

കൊല്ലം: ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം നിറവേറ്റിയ സർക്കാർ അതിന്റെ പൂർത്തീകരണഘട്ടത്തിലാണ് തദ്ദേശതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുൻമന്ത്രിയും സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റുമായ ജെ. മേഴ്സിക്കുട്ടിയമ്മ. ജനങ്ങളുടെ പ്രാഥമിക പ്രശ്‌നങ്ങളായ വീട്, വെള്ളം, വെളിച്ചം, വിദ്യാഭ്യാസം എന്നീ അഞ്ച് പ്രശ്‌നങ്ങൾക്കും തൃപ്‌തികരമായ ഇടപെടലാണ് നടത്തിയത്.


സ്ത്രീകളെ അംഗീകരിച്ച സർക്കാരാണ് എൽഡിഎഫ് സർക്കാർ. അതിദാരിദ്ര്യമുക്ത കേരളത്തെ ദാരിദ്ര്യമുക്തമാക്കുകയെന്ന ഇടതുസർക്കാരിൻ്റെ പ്രകടനപത്രികയുടെ ഭാഗമായാണ് സ്ത്രീകൾക്ക് ആയിരം രൂപവീതം സർക്കാർ നൽകുന്നത്. അത് പെൻഷനല്ല, സുരക്ഷാപദ്ധതിയാണ്.


വീട്ടിൽ ജോലിചെയ്യുന്ന സ്ത്രീകളെ അംഗീകരിച്ച സർക്കാരാണിത്. ഇത്രയേറേ പദ്ധതികൾ ജനങ്ങളുടെ കൈകളിൽ എത്തുമ്പോൾ എങ്ങനെയാണ് അവർ ഇടതുപക്ഷത്തെ എതിർക്കുന്നത്. ഇതൊന്നും പറയാൻ പറ്റാത്തതുകൊണ്ടാണ് യുഡിഎഫും ബിജെപിയും ശബരിമലയെ പ്രചാരവേലയാക്കുന്നത്.


ശബരിമലയുടെ കാര്യത്തിൽ ഇടതുമുന്നണിക്ക് ആശങ്കയില്ല. ആരാണോ കുറ്റം ചെയ്തിട്ടുള്ളത് അവരൊക്കെ അകത്താകും. പ്രത്യേക അന്വേഷണസംഘമാണ് ഉള്ളത്. അവർ കണ്ടെത്തട്ടെ, ശബരിമലയെ പഴയ ഫോക്കസിൽനിന്നു മുക്തമാക്കും. വിശ്വാസികളുടെ സൗകര്യങ്ങളും ആവശ്യങ്ങളും ഉറപ്പുവരുത്തുകയും സംരക്ഷിക്കുകയും ചെയ്യുകയാണ് സർക്കാർ ലക്ഷ്യം,


മറ്റൊരു വിഷയം കശുവണ്ടിയാണ്. കശുവണ്ടിരംഗത്ത് പൊതുമേഖലാസ്ഥാപനങ്ങളിൽ അടുത്ത മേയ് വരെയുള്ള തോട്ടണ്ടി കരുതലുണ്ട്. സ്വകാര്യമേഖലയിൽ ചില പ്രശ്‌നങ്ങളുണ്ട്. സർക്കാരിനു ചെയ്യാവുന്നതെല്ലാം സാധ്യമാക്കുന്നുണ്ടെന്ന് അവർക്കറിയാം. ഇഎസ്ഐ, പിഎഫ് വിഹിതത്തിൽ അടയ്‌ക്കേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്.


കശുവണ്ടിമേഖലയിൽ 500 കോടി രൂപയുടെ പ്രത്യേക പാക്കേജ് സമർപ്പിച്ചിട്ടും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ഇടതുപക്ഷ സർക്കാരിന്റെ വികസനപദ്ധതികൾ നന്നായി പ്രചരിപ്പിച്ചുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിനെ ഞങ്ങൾ നേരിടുന്നത്. അത് ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. വൻ ഭൂരിപക്ഷത്തോടെ സംസ്ഥാനത്തും പ്രത്യേകിച്ച് ജില്ലയിലും അധികാരത്തിൽ വരും. നഷ്ടപ്പെട്ടുപോയ പഞ്ചായത്തുകളും ഡിവിഷനുകളും ഞങ്ങൾ തിരിച്ചുപിടിക്കുകതന്നെ ചെയ്യും. ജെ.മേഴ്സിക്കുട്ടിയമ്മ

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan