ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്ര; പത്മകുമാറിന്റെ പാസ്‌പോർട്ടും പരിശോധിക്കും

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്ര; പത്മകുമാറിന്റെ പാസ്‌പോർട്ടും പരിശോധിക്കും
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്ര; പത്മകുമാറിന്റെ പാസ്‌പോർട്ടും പരിശോധിക്കും
Share  
2025 Nov 23, 07:34 AM
vasthu
BHAKSHASREE
mahathma
mannan

പത്തനംതിട്ട: ശബരിമല സ്വർണപ്പാളിക്കേസ് ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ ഒപ്പംപോയവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം ശ്രമംതുടങ്ങി. കഴിഞ്ഞദിവസം അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡൻ്റ് എ. പത്മകുമാറിന്റെ പാസ്പോർട്ട്, ആറൻമുളയിലെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് വിദേശയാത്രാവിവരം ഒത്തുനോക്കാൻ


2019-ൽ ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങൾ എന്നിവയിലെ സ്വർണപ്പാളികളിൽനിന്ന് സ്വർണം തട്ടിയെടുത്തശേഷം ഉണ്ണികൃഷ്ണൻ പോറ്റി ഇംഗ്ലണ്ടിലേക്കും ഈജിപ്‌തിലേക്കും പോയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.


അറസ്റ്റിലായ മറ്റുപ്രതികളുടെ വിദേശയാത്രാവിവരം പാസ്പോർട്ടിൽനിന്ന് ശേഖരിക്കുന്നുണ്ട്. പ്രതിപ്പട്ടികയിൽ ഇനി അറസ്റ്റിലാവാനുള്ളവരുടെ പാസ്പോർട്ടുകളും മൊഴിയെടുക്കൽ ഘട്ടത്തിൽ പരിശോധിക്കും. ഉണ്ണികൃഷ്ണ‌ൻ പോറ്റിയുടെ വിദേശയാത്രകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും സമാന്തരമായി നടക്കുന്നു.


2019-നുശേഷമുള്ള രേഖകൾ കിട്ടിയില്ല


2019-ൽ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങൾ എന്നിവയിലെ സ്വർണപ്പാളികളിൽനിന്ന് സ്വർണം തട്ടിയതിനുശേഷമുള്ള കാലഘട്ടത്തെ രേഖകളൊന്നും പത്മകുമാറിൻ്റെ വീട്ടിൽനടന്ന റെയ്‌ഡിൽ അന്വേഷണസംഘത്തിന് കണ്ടെടുക്കാനായില്ല. പത്മകുമാറിന്റെയും ഭാര്യയുടെയും 2015-16, 2016-17 എന്നീ സാമ്പത്തികവർഷങ്ങളിലെ ആദായനികുതി റിട്ടേണുകളുടെ വിവരം കിട്ടിയിട്ടുണ്ട്.


ഭാര്യയുടെപേരിൽ 2019 ജൂലായ് 27-നും 2016 ഒക്ടോബർ 27-നും വാങ്ങിയ ഭൂമിയുടെ ആധാരങ്ങളും വിശദപരിശോധനയ്ക്കായി എടുത്തു.


2019 ജൂലായിലാണ് ദ്വാരപാലകശില്പങ്ങളിലെ പാളികൾ ഇളക്കിയത്. സെപ്റ്റംബർ 11-ന് അത് തിരികെപ്പിടിപ്പിച്ചു. 2019 ജൂൺ 18-നാണ് കട്ടിളയിലെ സ്വർണപ്പാളി അഴിച്ചെടുത്തത്. ഇതും ദ്വാരപാലകശില്പങ്ങൾക്കൊപ്പമാണ് തിരികെച്ചേർത്തത്

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan