തൃക്കരിപ്പൂർ കവ്വായിക്കായലിൽ ഇത്തവണത്തെ കല്ലുമ്മക്കായ കൃഷിയിറക്കൽ അവസാനഘട്ടത്തിലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിത്തിന് വില കുറഞ്ഞത് കർഷകർക്ക് പ്രതീക്ഷയേകുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ വിത്തിനായി കർഷകർ നെട്ടോട്ടമോടുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ വിത്തിൻ്റെ ലഭ്യത കൂടി. ഇത് വിലക്കുറവിൽ വിത്ത് കർഷകർക്ക് ലഭിക്കുന്നതിനും സഹായകരമായി. ഇത്തവണ 3,200 രൂപയാണ് ഒരു ചാക്ക് വിത്തിന്റെ വില.
വില കുറഞ്ഞതോടെ കൃഷി ഉപേക്ഷിച്ച പലരും ഈ വർഷം കൃഷിയിറക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നാണ് പ്രധാനമായും വിത്തെത്തുന്നത്. തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന, ചെറുവത്തൂർ പഞ്ചായത്തുകളിൽ ആയിരത്തിലധികം കല്ലുമ്മക്കായ കർഷകരാണുള്ളത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി നേരത്തേ കൃഷിയിറക്കാൻ പറ്റിയതിന്റെ ആത്മവിശ്വാസത്തിലാണ് കർഷകർ. എന്നാൽ, കൃത്യസമയത്ത് സബ്‌സിഡിയും മികച്ച വിപണിയും ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം. കല്ലുമ്മക്കായ കൃഷിക്കായി വിത്ത് കയറിൽ നിറയ്ക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















_h_small.jpg)
_h_small.jpg)
_h_small.jpg)

