കോഴിക്കോട്: തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കണമെന്ന്
നിർദേശമുണ്ടായിട്ടും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി പരിശോധനയിൽ களணி,
ഈ സാഹചര്യത്തിൽ ജില്ലാ വേസ്റ്റ് മാനേജ്‌മെൻ്റ് എൻഫോഴ്സസ്മെന്റ് സ്ക്വാഡും തദ്ദേശസ്ഥാപനതലത്തിൽ രൂപവത്‌കരിച്ച സ്ക്വാഡും ഐവിഒ സ്ക്വാഡും നിയമലംഘനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ജില്ലാഭരണകൂടം, ഗ്രീൻ പ്രോട്ടക്കോൾ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് എന്ന രീതിയിലായിരിക്കും പ്രവർത്തനം.
എൽഎസ്.ജിഡി ജോയിൻ്റ് ഡയറക്‌ടർ അധ്യക്ഷനായും ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ കൺവീനറായും ഗ്രീൻ പ്രോട്ടക്കോൾ സെൽ രൂപവത്കരിച്ച് പ്രവർത്തിക്കും.
ബോർഡ്, ബാനർ പ്രിൻ്റിങ് മെറ്റീരിയൽ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ, പ്രിന്റിങ് കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. സിംഗിൾ വാട്‌സാപ് നമ്പറിൽ വരുന്ന എല്ലാ പരാതികളിലും നടപടി സ്വീകരിച്ചെന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ഉറപ്പുവരുത്തണം. ജില്ലയിലെ എല്ലാ പ്രിൻ്റിങ് യൂണിറ്റുകളിലും തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തും.
പ്ലാസ്റ്റിക്, പിവിസി അടങ്ങിയ കൊടി തോരണങ്ങൾ വിൽക്കുന്ന കടകളിൽ പരിശോധന നടത്തും. സ്ഥാനാർഥികൾ നിരോധിത ബോർഡുകൾ, ബാനറുകൾ, തോരണങ്ങൾ എന്നിവ ഉപയോഗിക്കുകയോ പൊതുയോഗങ്ങളിലോ മറ്റ് പരിപാടികളിലോ ഹരിതചട്ടലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ നടപടിയെടുക്കും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















_h_small.jpg)
_h_small.jpg)
_h_small.jpg)

