സംസ്ഥാനത്ത് എറണാകുളം, ആലപ്പുഴ ജില്ലകളിലെ കന്നുകാലികളിൽ കുളമ്പു രോഗം പടരുന്നതായി കണ്ടെത്തി. ആലപ്പുഴയിൽ കുട്ടനാട് മേഖലയിലാണ് കൂടുതൽ. എറണാകുളത്ത് തിരുമാറാടിയിൽ 14 കന്നുകാലികൾക്ക് രോഗം സ്ഥിരീകരിച്ചതായാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പധികൃതരുടെ റിപ്പോർട്ട്, ഒലിയപ്പുറത്ത് രോഗം ബാധിച്ച കിടാവ് പത്ത സംഭവമുണ്ടായി. എന്നാൽ, റിപ്പോർട്ട് ചെയ്യാത്ത സംഭവങ്ങളുമുണ്ടെന്ന് കർഷകർ പറയുന്നു.
കേന്ദ്ര ഡപ്യൂട്ടി കമ്മിഷണർ ഡോ. സുദംബഗിൻ്റെ നേതൃത്വത്തിൽ വിദഗ്ധസംഘം കുട്ടനാട്ടിലും തിരുമാറാടിയിലുമെത്തി രോഗം ബാധിച്ച കന്നുകാലികളിൽനിന്ന് സാംപിളുകൾ ശേഖരിച്ചു.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ (എസ്‌ഐഎഡി) നിന്നുള്ള സംസ്ഥാന സംഘം, ഡോ. സജികുമാറിൻ്റെ നേതൃത്വത്തിലുള്ള ജില്ലാതല സംഘം എന്നിവർ തിരുമാറാടിയിൽ പരിശോധന നടത്തി.
ഒലിയപ്പുറം, വടകര പ്രദേശങ്ങളിലാണ് രോഗബാധ കൂടുതൽ ഇവിടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ വാക്‌സിനേഷൻ തുടങ്ങി. അഞ്ച് കിലോമീറ്ററിനുള്ളിലുള്ള മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവപ്പ് നൽകും.
തിരുമാറാടിയിൽ രണ്ടുപേരുൾപ്പെട്ട ഒരു ടീമിനെയാണ് കുത്തിവപ്പിന് നിയോഗിച്ചിരിക്കുന്നത്. ദിവസം 20 മുതൽ 25 വരെ മാത്രമേ കുത്തിവപ്പ് നൽകാൻ കഴിയുന്നുള്ളൂ. ടീമുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യമുണ്ട്.
വാക്സിനേഷനിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാകാത്തത് ചെറുകിട ക്ഷീരകർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കുത്തിവപ്പ് ടീം എത്താൻ വാഹനമേർപ്പെടുത്തേണ്ട ബാധ്യതയും കർഷകർക്കാണ്. തിരുമാറാടിയോടു ചേർന്നുള്ള പഞ്ചായത്തുകളിലും പ്രതിരോധ കുത്തിവപ്പ് തുടങ്ങിയിട്ടുണ്ട്.
ജില്ലാതല സംഘം അടുത്ത ദിവസങ്ങളിൽ വീണ്ടും തിരുമാറാടിയിലെത്തും. കന്നുകാലി ഫാമുകൾ നടത്തുന്നവർ കൃത്യമായി പ്രതിരോധ കുത്തിവപ്പ് നൽകുന്നതിനാൽ ഫാമുകളിൽ രോഗബാധയില്ല. രോഗം ബാധിച്ച കന്നുകാലികളെ കൈമാറ്റം ചെയ്യരുതെന്നും മൃഗാശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)


