കൊച്ചി: കാലാവസ്ഥാ വെല്ലുവിളികളെ നേരിടാനുതകുംവിധം വികസന പദ്ധതികൾ നവീകരിക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റിൽ സ്റ്റഡീസും (സിഎസ്ഇഎസ്) കുസാറ്റിലെ സെൻ്റർ ഫോർ മാനേജ്‌മെൻ്റ് സ്റ്റഡീസും (എസ്എംഎസ്) ചേർന്ന് സംഘടിപ്പിച്ച പ്രൊഫ. കെ.കെ. ജോർജ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അവർ.
തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ പ്രാദേശിക സമൂഹങ്ങളുടെ ഉപജീവനത്തിനും അതിജീവനത്തിനും വെല്ലുവിളിയാണ്. കാലാവസ്ഥാ പ്രതിരോധം ആഗോളതലത്തിൽ മാത്രം ചർച്ചചെയ്യേണ്ട ഒന്നല്ല. പ്രാദേശിക സമൂഹങ്ങളുടെ കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് പ്രധാനമാണ്. കേരളത്തിൽ ഇതിന് സവിശേഷ പ്രാധാന്യമുണ്ടെന്നും ശാരദാ മുരളീധരൻ പറഞ്ഞു.
സിഎസ്ഇഎസ് ചെയർപേഴ്‌സൺ പ്രൊഫ. പി.ഒ. മൈക്കിൾ തരകൻ അധ്യക്ഷനായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)


