വൈക്കം സത്യാഗ്രഹം; 100 വർഷം പിന്നിട്ട് ഇൗ സ്മാരകങ്ങളും

വൈക്കം സത്യാഗ്രഹം; 100 വർഷം പിന്നിട്ട് ഇൗ സ്മാരകങ്ങളും
വൈക്കം സത്യാഗ്രഹം; 100 വർഷം പിന്നിട്ട് ഇൗ സ്മാരകങ്ങളും
Share  
2025 Nov 21, 08:32 AM
vasthu
BHAKSHASREE

വൈക്കം: അയിത്തത്തിനെതിരേ, അവർണ്ണർക്കുവേണ്ടി സവർണ്ണരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ഐതിഹാസിക സമരമായ വൈക്കം സത്യാഗ്രഹം അവസാനിച്ചിട്ട് ഞായറാഴ്‌ച 100 വർഷം പിന്നിടുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച് 603 ദിവസങ്ങൾക്കുശേഷം 1925 നവംബർ 23-നാണ് സത്യാഗ്രഹം അവസാനിച്ചത്. 100 വർഷം പിന്നിട്ടെങ്കിലും സത്യാഗ്രഹ സ്മാരകങ്ങൾ ഇന്നും വൈക്കം ടൗണിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. ഇണ്ടംതുരുത്തിമന


സത്യാഗ്രഹസമരത്തിന് പങ്കെടുക്കാൻ എത്തിയ മഹാത്മാഗാന്ധിക്ക് പ്രവേശനം നിഷേധിച്ച കേന്ദ്രമായാണ് ചരിത്രത്താളുകളിൽ ഇണ്ടംതുരുത്തി മന എഴുതപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തെ വഴികളിൽ എല്ലാ ജാതിക്കാർക്കും പ്രവേശനം കിട്ടേണ്ട കാര്യം ചർച്ചചെയ്യാൻ നമ്പ്യാതിരിയെ കാണണമെന്ന് നിശ്ചയിച്ചു. 1925 മാർച്ച് 10-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗാന്ധിജിയും സംഘവും മനയിൽ എത്തി. മനയുടെ അകത്തേക്ക് കയറ്റിയില്ല. പ്രത്യേകം നിർമിച്ച പൂമുഖത്ത് ഇരുത്തിയായിരുന്നു സംസാരം.


പടിഞ്ഞാറെms


സത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം പടിഞ്ഞാറെ നടയായിരുന്നു. പടിഞ്ഞാറെ ഗോപുരവാതലിന് ഏതാനും വാര അകലെയുള്ള അന്ധകാരത്തോടിനുസമീപം വരെയായിരുന്നു അവർണജാതിയിലുള്ളവർക്ക് പ്രവേശനം. ഇവിടെയാണ് തീണ്ടൽപ്പലക സ്ഥാപിച്ചിരുന്നത്. ഇതിനുസമീപം തന്നെയായിരുന്നു സത്യാഗ്രഹപ്പന്തൽ,


ആശ്രമം സ്കൂളിലെ വെല്ലൂർമഠം


സത്യാഗ്രഹികൾക്കായി ശ്രീനാരായണഗുരു സ്ഥലം വിലയ്ക്കുവാങ്ങി സ്ഥാപിച്ച സത്യാഗ്രഹ ആശ്രമമാണ് വെല്ലൂർമഠം.സത്യാഗ്രഹഫണ്ടിലേക്ക് ഒരു (ഭണ്ഡാരംതന്നെ ഗുരു ശിവഗിരിയിൽ ഏർപ്പെടുത്തി.സത്യാഗ്രഹത്തിന്റെ ചെലവിലേക്കായി ഗുരു സ്വന്തം സംഭാവനയായി ആയിരം രൂപ നൽകി.കന്നി 12-ന് ഗുരുദേവൻ കാൽനടയായി വൈക്കത്തെത്തി സത്യാഗ്രഹാശ്രമം സന്ദർശിച്ചു. 1925 മാർച്ച് ഒമ്പതിന് വൈക്കത്ത് എത്തിയ മഹാത്മാഗാന്ധി അന്തിയുറങ്ങിയതും വെല്ലൂർ മഠത്തിലായിരുന്നു. ഈ ആശ്രമം ആണ് സത്യാഗ്രഹസ്മ‌ാരക ശ്രീനാരായണ ഹയർസെക്കൻഡറിസ്‌കൂൾ ആയത്.


കുടിനീർസ്‌മാരകം


പടിഞ്ഞാറെനടയിലെ കച്ചേരിക്കവലയിലാണ് കുടിനീർസ്‌മാരകമായ കിണർ സ്ഥിതി ചെയ്യുന്നത്.ഈ കിണറ്റിൽനിന്നാണ് സത്യാഗ്രഹപ്പന്തലിലേക്ക് കുടിവെള്ളം ശേഖരിച്ചിരുന്നത്.


വൈക്കം പഴയ പോലീസ് സ്‌റ്റേഷൻ


പടിഞ്ഞാറെ നടയിലെ തീണ്ടൽപ്പലക ലംഘിക്കുന്നവരെ ആദ്യം അറസ്റ്റുചെയ്ത് പാർപ്പിക്കുന്നത് വൈക്കത്തെ പഴയ പോലീസ് ‌സ്റ്റേഷനിലായിരുന്നു. ആദ്യം തീണ്ടൽപ്പലക ലംഘിച്ച് അകത്തുകടക്കാൻ ശ്രമിച്ച കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവരെയും സത്യാഗ്രഹത്തിന് നേതൃത്വം നൽകാൻ തമിഴ്നാട്ടിൽനിന്ന് എത്തിയ ഇ.വി. രാമസ്വാമി നായ്ക്കർ എന്ന തന്ത പെരിയാർ, ടി.കെ.മാധവൻ, കെ.കേളപ്പൻ, കെ.പി.കേശവമേനോൻ തുടങ്ങിയ സേനാനികളെയും ആദ്യം അറസ്റ്റുചെയ്‌ത് ഈ ‌സ്റ്റേഷനിലാണ് എത്തിച്ചത്.


വൈക്കം ബോട്ടുജെട്ടി


സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ ജലമാർഗം എത്തിയവർ വന്നിറങ്ങിയത് വൈക്കം ബോട്ടുജെട്ടിയിലായിരുന്നു. 1925 മാർച്ച് ഒമ്പതിന് മഹാത്മാഗാന്ധി എറണാകുളത്തുനിന്നു ജലമാർഗം ബോട്ടിൽ വൈക്കത്ത് വന്നു. കെ. കേളപ്പന്റെ നേതൃത്വത്തിൽ ജനങ്ങൾ മംഗളപത്രം നൽകി അദ്ദേഹത്തെ സ്വീകരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan