തിരുവനന്തപുരം: ഡിസംബർ നാലിന് നാവികസേനാ ദിനാഘോഷത്തിനായി
ശംഖുംമുഖത്ത് ഒരുക്കുന്ന കൃത്രിമതീരത്തിൻ്റെ നിർമാണം പൂർത്തിയായി. തീരക്കടലിലും ആകാശത്തുമായി നടത്തുന്ന ശക്തിപ്രകടനത്തിനായാണ് തീരം പുനഃസൃഷ്ടിച്ചത്, രാഷ്ട്രപതി (ദ്രൗപദി മുർമു ചടങ്ങിൽ മുഖ്യാതിഥിയായി എത്തുമെന്നാണ് സൂചന.
ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്ന നാലുവരിപ്പാതമുതൽ ആറാട്ടുമണ്ഡപത്തിനു സമീപംവരെയുള്ള തീരം ശക്തമായ കടലേറ്റത്തിൽ നഷ്‌ടപ്പെട്ടിരുന്നു. ഈ തീരം തിരിച്ചുപിടിക്കുന്നതിനാണ് 370 മീറ്റർ ദൂരത്തിൽ തീരം കൃത്രിമമായി നിർമിക്കുക. 180 മീറ്ററോളം ദൂരത്തിലാണ് നാവികസേനയ്ക്കായി അടിയന്തരസാഹചര്യത്തിൽ നിർമിച്ചത്. നാവികസേനയുടെ ശക്തിപ്രകടനത്തിനു ശേഷമായിരിക്കും ബാക്കിഭാഗം നിർമിക്കുക.
തീരക്കടലിൽ സൈനിക കപ്പലുകൾ നടത്തുന്ന പ്രകടനവും അനുബന്ധമായി ആകാശത്തിൽ സേനയുടെ യുദ്ധവിമാനങ്ങൾ നടത്തുന്ന ശക്തിപ്രകടനവും തീരത്തോടുചേർന്നുള്ള പവിലിയനുകളിലിരുന്നാണ് വിശിഷ്‌ടാതിഥികൾ കാണുക. ദക്ഷിണനാവികസേനാ കമാൻഡ് അധികൃതർ സംസ്ഥാന സർക്കാരിനോട് തീരം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. ഇതിനായി 14 കോടി രൂപയും അടിയന്തര സാഹചര്യത്തിൽ അനുവദിച്ചു. നാവികസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ നിരീക്ഷണ ക്യാമറകൾ അടക്കമുള്ള സുരക്ഷാ സൗകര്യങ്ങളും സജ്ജമാക്കി.
കൃത്രിമതീരനിർമാണം
200 മീറ്റർ ദൂരത്തിലുള്ള തീരത്തിൽ നിശ്ചിത ആഴത്തിൽ മണൽ നീക്കി, ആ ഭാഗങ്ങളിൽ ഏറ്റവും താഴെ വലുപ്പമുള്ള കല്ലുകൾ നിരത്തിയും അതിനുമുകളിൽ വിവിധ വലുപ്പത്തിനുള്ള കല്ലുകൾ പാകി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിട്ടുമുണ്ട്. ഇതിനുമുകളിലായി നീക്കിവച്ച മണൽ നിരത്തിയുമാണ് കൃത്രിമതീരം നിർമിച്ചത്. സേനാമേധാവികൾ ഉൾപ്പെടെയുള്ളവർക്ക് അതത് സുരക്ഷാവാഹനങ്ങളിൽ പവിലിയനിലേക്ക് എത്താനുള്ളതാരത്തിലാണ് തീരം പുനർനിർമിച്ചതെന്ന് നിർമാണച്ചുമതല വഹിച്ച മേജർ ഇറിഗേഷൻ സുപ്രണ്ടിങ് എൻജിനിയർ എസ്. ബിന്ദു പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)

