'ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം'; രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിം കോടതി

'ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം'; രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിം കോടതി
'ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം'; രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിം കോടതി
Share  
2025 Nov 20, 12:17 PM
vasthu
BHAKSHASREE

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതില്‍ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി.


ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നത് ശരിയല്ല.കൃത്യമായ ആശയവിനിമയം ഇല്ലാതെ ബില്ല് പിടിച്ചു വയ്ക്കരുത്. ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്‌. ബില്ലില്‍ ഗവർണർക്കുംരാഷ്ട്രപതിക്കും വിവേചനാധികാരമുണ്ട്. വിവേചന അധികാരം എന്തൊക്കെയാണെന്ന് ഭരണഘടന പറയുന്നുണ്ട്. മണി ബില്‍ അല്ലെങ്കില്‍ ബില്ലുകള്‍ തിരിച്ചയയ്ക്കാൻ ഗവർണ്ണർക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. അനുച്ഛേദം 200 അനുസരിച്ച്‌ ഗവർണ്ണർക്ക് വിവേചനാധികാരമില്ല. ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതിനേക്കാള്‍ ഉചിതം തിരിച്ചയയ്ക്കുന്നത്. രണ്ടാമതും പാസാക്കിയ ബില്ലുകളില്‍ ഗവർണർമാർക്ക് മറ്റൊരു സാധ്യതയില്ല. അംഗീകാരം നല്‍കാൻ സാധിക്കില്ലെങ്കില്‍ ബില്ലുകള്‍ ഗവർണർ മടക്കി അയക്കണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.


ബില്ലുകളില്‍ ഭരണഘടനാപരമായ തീരുമാനം ഗവർണർ എടുക്കണം. ജുഡീഷ്യല്‍ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കാൻ ആവില്ല എന്ന് കോടതി. സമയപരിധി നിശ്ചയിക്കുന്നത് വ്യവസ്ഥകള്‍ക്ക് വിരുദ്ധം. ഗവര്‍ണ്ണര്‍ ചുമതല നിര്‍വ്വഹിച്ചില്ലെങ്കില്‍ കോടതിക്ക് ഇടപെടാം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് പ്രധാനം. സുപ്രിംകോടതി നേരത്തേ പുറപ്പെടുവിച്ച വിധി തള്ളി. ഗവർണർക്ക് ഒപ്പിടാൻ 3 മാസം എന്ന സമയപരിധി നിർദേശമാണ് തള്ളിയത്. സുപ്രധാനവിഷയത്തില്‍ ഗവർണർക്ക് ഒപ്പമാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരിക്കേണ്ടത്. സംസ്ഥാനത്ത് രണ്ട് എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ഉണ്ടാകരുതെന്നും സുപ്രീം കോടതി സുപ്രിംകോടതി വ്യക്തമാക്കി.തീരുമാനം ഏകകണ്ഠമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan