പഴയവാഹന ഉടമകളെ പിഴിയാൻ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ട് ; ഫിറ്റ്‌നസ് ഫീസ് പത്തിരട്ടി കൂട്ടി

പഴയവാഹന ഉടമകളെ പിഴിയാൻ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ട് ; ഫിറ്റ്‌നസ് ഫീസ് പത്തിരട്ടി കൂട്ടി
പഴയവാഹന ഉടമകളെ പിഴിയാൻ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ട് ; ഫിറ്റ്‌നസ് ഫീസ് പത്തിരട്ടി കൂട്ടി
Share  
2025 Nov 20, 09:05 AM
vasthu
BHAKSHASREE

തിരുവനന്തപുരം: പഴയവാഹനങ്ങളുടെ നികുതിയിൽ സംസ്ഥാനം 50 ശതമാനം

വർധന വരുത്തിയതിന് പിന്നാലെ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാഫീസ് കേന്ദ്രസർക്കാർ പത്തിരട്ടി വർധിപ്പിച്ചു. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കിയില്ലെങ്കിലും കേന്ദ്രതീരുമാനം സംസ്ഥാന സർക്കാർ അതേപടി നടപ്പാക്കുകയായിരുന്നു.


കേന്ദ്രവിജ്ഞാപനത്തിന് പിന്നാലെ ഉയർന്ന ഫീസ് ഈടാക്കിത്തുടങ്ങി. അപ്രതീക്ഷിത ഫീസ് വർധന കാരണം ഫിറ്റ്നസ് പുതുക്കാനെത്തിയ ഒട്ടേറെ വാഹനങ്ങൾ കഴിഞ്ഞദിവസം മടങ്ങി.


ഓട്ടോറിക്ഷ, ടാക്സ‌സി കാറുകൾ, മിനിവാനുകൾ, ബസ്, ലോറി തുടങ്ങിയ പൊതുവാഹനങ്ങൾക്കാണ് വർധന ബാധകം. ഇവയ്ക്ക് നിശ്ചിത കാലയളവിൽ ഫിറ്റ്നസ് പുതുക്കേണ്ടതുണ്ട്. സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തിയിട്ടില്ലാത്തതിനാൽ ഓഫീസുകളിൽ പ്രത്യേക ക്രമീകരണത്തിലൂടെയാണ് ഫീസ് സ്വീകരിക്കുന്നത്. ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെൻ്ററുകൾ നിലവിൽവരുമ്പോൾ ടെസ്റ്റിങ് ഫീസ് കൂടി നൽകേണ്ടിവരും.


വാഹനങ്ങളുടെ പഴക്കമനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ച് ഉയർന്ന ഫീസ് ഈടാക്കുന്നതാണ് പുതിയ സംവിധാനം. പുറമേ 60 മുതൽ 220 രൂപവരെ സർവീസ് ചാർജ് കൂടി നൽകേണ്ടിവരും. നേരത്തേ ഒറ്റ സ്ലാബ് മാത്രമാണുണ്ടായിരുന്നത്.


ഫിറ്റ്നസ് ഫീസ്


ഓട്ടോറിക്ഷ


15-20 വർഷം: 3500


20 വർഷം കഴിഞ്ഞത്: 7000


(പഴയനിരക്ക്: 600)


കാറുകൾ


15-20 വർഷം 7500


20 വർഷം കഴിഞ്ഞത് 15,000


(പഴയനിരക്ക്: 600)


മീഡിയം വിഭാഗം


13-15 വർഷം: 5000


15-20 വർഷം: 10.000


20 വർഷം കഴിഞ്ഞാൽ: 20,000


(പഴയനിരക്ക് 800)


ഹെവി വിഭാഗം


13-15വർഷം പഴക്കം 65,000


15-20 വർഷം പഴക്കം 12,500


20 വർഷം കഴിഞ്ഞാൽ 25.000


(പഴയനിരക്ക് 800)

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan