തിരുവനന്തപുരം: വോട്ടർ പട്ടികയിൽ തിരികെക്കയറാനുള്ള പോരാട്ടത്തിൽ കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്‌ണ സുരേഷിന് വിജയം. വൈഷ്ണയുടെ വോട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷ പുനഃസ്ഥാപിച്ചു. പേരു നീക്കിയ കോർപ്പറേഷൻ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ നടപടി നിയമപരമല്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
കോർപ്പറേഷൻ ഇലക്‌ടറൽ ഓഫീസറും അഡീഷണൽ സെക്രട്ടറിയുമായ വി. സജികുമാറിനെതിരേ രൂക്ഷവിമർശനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ്റെ ഉത്തരവിലുള്ളത്. ഹൈക്കോടതി നിർദേശപ്രകാരമാണ് കമ്മിഷൻ വീണ്ടും ഹിയറിങ് നടത്തിയത്.
വൈഷ്‌ണ ഈ വിലാസത്തിൽ താമസിക്കുന്നുവെന്നു ബോധ്യപ്പെട്ടാണ് കോർപ്പറേഷൻ ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിൽ വോട്ട് ചേർത്തതെന്നും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കമ്മിഷനുമുന്നിൽ സമ്മതിച്ചു. എന്നാൽ, വൈഷ്‌ണ ഇവിടെ താമസിക്കുന്നില്ല എന്നതിന് പരാതിക്കാരൻ രേഖകളൊന്നും കമ്മിഷനുമുന്നിലും ഹാജരാക്കിയില്ല.
വോട്ട് വെട്ടിമാറ്റാൻ ഹിയറിങ് ഉദ്യോഗസ്ഥനായ സൂപ്രണ്ട് ജി.ആർ. പ്രതാപചന്ദ്രൻ, അന്വേഷണോദ്യോഗസ്ഥയായ ബിൽ കളക്‌ടർ ജി.എം. കാർത്തിക എന്നിവരും പക്ഷപാതപരമായിട്ടാണ് പെരുമാറിയിട്ടുള്ളതെന്നാണ് കണ്ടെത്തിയത്.
വോട്ട് നീക്കാൻ പരാതി വന്നപ്പോൾ ഹിയറിങ്ങിൽ മുട്ടടയിലെ 'സുധഭവൻ' എന്ന വീടിന്റെ വിലാസം വൈഷ്‌ണ ഹാജരാക്കി. എന്നാൽ, ഇതു പരിഗണിക്കാതെ ഫോം നാലിൽ രേഖപ്പെടുത്തിയ തെറ്റായ ടിസി നമ്പർ പരിഗണിച്ചു. പഴയ വാർഡിന്റെ നമ്പർ രേഖപ്പെടുത്തിയതാണ് തെറ്റിയത്. എന്നാൽ, യഥാർഥവിലാസം നൽകിയിട്ടും ഇതു പരിഗണിക്കാനോ, ഇവിടെപ്പോയി പരിശോധിക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല. യഥാർഥ വിലാസത്തിൽ വൈഷ്‌ണ താമസിക്കുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥനും രേഖപ്പെടുത്തിയിട്ടുമില്ലെന്നും കമ്മിഷൻ്റെ പരിശോധനയിൽ കണ്ടെത്തി.
വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കമ്മിഷൻ
: ഒക്ടോബർ 25-ന് പ്രസിദ്ധീകരിച്ച മുട്ടട(27)വാർഡിലെ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടായിരുന്നു. താമസക്കാരിയല്ലെന്ന് സിപിഎം പ്രവർത്തകനായ ധനേഷ് കുമാർ പരാതി നൽകി. നവംബർ 12-ന് കോർപ്പറേഷനിൽ നടന്ന ഹിയറിങ്ങിന് വൈഷ്‌ണ രേഖകളുമായി എത്തി, ഹിയറിങ്ങിൽ പരാതിക്കാരൻ ഹാജരായില്ല. പക്ഷേ, വൈകിട്ട് ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 13-ന് വോട്ട് നീക്കി. വീട്ടുനമ്പർ തെറ്റിപ്പോയി എന്നതുമാത്രം ഉപയോഗിച്ചാണ് വെട്ടിയത്. വൈഷ്ണയുടെ അസാന്നിധ്യത്തിൽ എടുത്ത മൊഴി അംഗീകരിക്കാൻ കഴിയില്ലെന്നറിയാമായിട്ടും ഇത് സ്വീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)

