ഇരിങ്ങാലക്കുട കലയാകണം ലഹരിയെന്നും കലാപ്രവർത്തനങ്ങളാണ് ലഹരിയാക്കേണ്ടതെന്നും നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ. ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാപ്രവർത്തനങ്ങൾ നടത്തുന്ന കുട്ടികൾ എല്ലാ കൗമാരക്കാർക്കും മാതൃകയാകണമെന്നും ജയരാജ് വാര്യർ പറഞ്ഞു.
ടൗൺഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ അധ്യക്ഷനായി. സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ, കൂടിയാട്ടം കലാകാരന്മാരായ അമ്മന്നൂർ പരമേശ്വര ചാക്യാർ, വേണുജി, കഥകളി കലാകാരന്മാരായ കലാനിലയം രാഘവൻ, സദനം കൃഷ്ണൻ കുട്ടി, കേരള സംഗീത നാടക അക്കാദമി എക്സിക്യുട്ടീവ് അംഗം രേണു രാമനാഥൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫൈൻ ആർട്‌സ് വിഭാഗം ഡീൻ കവിതാ ബാലകൃഷ്ണണൻ എന്നിവർ മുഖ്യാതിഥികളായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ഷൈല, കൺവീനർ സി.വി. സ്വപ്‌ന എന്നിവരും പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)

