മുരിക്കാശ്ശേരി മാവിലൻ-വേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത മംഗലംകളി കഴിഞ്ഞ തവണത്തെ സംസ്ഥാന കലോത്സവത്തിൽ പ്രദർശനം എന്ന രീതിയിലായിരുന്നു. എന്നാൽ ഈ വർഷം അതൊരു മത്സര ഇനമായി സ്റ്റേജിലെത്തി. കോറത്തുണിയും മാലയും പാളത്തൊപ്പിയുമടക്കമുള്ള വിവിധ വേഷവിധാനങ്ങളുമായി രണ്ടാംവേദിയിലാണ് മംഗലംകളി അരങ്ങേറിയത്.
കാസർകോടുള്ള മാവിലൻ/മലവേട്ടുവൻ സമുദായത്തിൻന്റെ അനുഷ്ഠാനകല സമുദായത്തിന്റെ സന്തോഷവും സങ്കടവും ജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്നതാണ്.
കഴിഞ്ഞ തവണ രണ്ട് ടീമുകളായിരുന്നെങ്കിൽ ഇത്തവണ ആറ് ടീമുകളാണ് മാറ്റുരച്ചത്. ഹൈസ്‌കൂൾ വിഭാഗം-4, ഹയർസെക്കൻഡറി വിഭാഗം-2 എന്നിങ്ങനെയാണ്. കഴിഞ്ഞ തവണ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജേതാക്കളായ കുമ്പൻപാറ ഫാത്തിമമാതാ ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണയും ജേതാക്കളായി, സംസ്ഥാന തലത്തിൽ എ ഗ്രേഡുമുണ്ടായിരുന്നു.
ഇത്തവണ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും ഈ സ്‌കൂളാണ് ജേതാക്കൾ.
മാവിലൻ ഗോത്രവർഗത്തിൻ്റെ തുളുഭാഷയും മലവേടുവർ ഗോത്രത്തിന്റെ വാമൊഴിഭാഷയും സമന്വയിപ്പിച്ചാണ് മംഗലംകളി അരങ്ങേറുന്നത്. എട്ടുകളിക്കാരും നാലുപാട്ടുകാരും വേദിയിലുണ്ടാകും.
പുരുഷൻമാരും സ്ത്രീകളും ഒരുമിച്ചാണ് ഇത് അവതരിപ്പിക്കുന്നതെങ്കിലും, മത്സരത്തിൽ ആൺകുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)
_h_small.jpg)

