ബന്തടുക്ക: കർണാടക അതിർത്തിയിൽ മാണിമൂലയിൽ പഴയകാലത്ത്
ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന മൺപാത്രങ്ങൾ മണ്ണിനടിയിൽ കണ്ടെത്തിയയിടത്ത് പുരാവസ്തുവകുപ്പ് ഖനനം തുടങ്ങി. മേഖലാ പഠനം നടത്തുന്ന കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജ്, റിസർച്ച് അസിസ്റ്റൻറ് വിമൽകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഖനനം. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള, പരിശീലനം ലഭിച്ച പുരാവസ്തുവകുപ്പ് ജീവനക്കാരായ തൊഴിലാളികളാണ് ഖനനം നടത്തുന്നത്.
കണ്ടെത്തിയത് ഏഴ് മാസം മുൻപ്
:ഏപ്രിൽ നാലിനാണ് പുരാതന വസ്‌തുക്കളുടെ ശേഖരം കണ്ടെത്തിയത്. മണ്ണ് കൂടുതൽ അയവുണ്ടായിരുന്നതിനാലും പിന്നീട് തുടർച്ചയായ മഴയും കാരണം തുടർഖനനം നടന്നില്ല. മാണിമൂല-ശ്രീമല റോഡരികിൽ മൊബൈൽ ടവർ സ്ഥിതിചെയ്യുന്നയിടത്തുനിന്നും സമീപത്തെ വീടുകളിലേക്ക് ഇറങ്ങുന്ന മൺറോഡരികിലായിരുന്നു ശേഖരം. ജലജീവൻ മിഷൻ പദ്ധതിയിൽ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാൻ പൈപ്പിടുന്നതിനായി റോഡരികിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് മൺപാത്രങ്ങൾ കണ്ടത്. ബിസി അഞ്ചാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയിൽ ഉപയോഗിച്ചിരുന്ന നോർത്തേൺ ബ്ലാക്ക് പോളിഷ്‌ഡ് വെയർ ഇനത്തിൽപ്പെട്ടവയാണിവയെന്ന് ചരിത്രഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു.
ലഭിച്ചത് ഇവ
വ്യത്യസ്ത രൂപവും വലുപ്പവും ഉള്ള കേടുപറ്റാത്ത 15 പാത്രങ്ങളും പൊട്ടിയ പാത്രങ്ങളും ഉണ്ടായിരുന്നു. ഇരുമ്പ് കത്തിയും ലഭിച്ചിരുന്നു. മൺപാത്രങ്ങളുടെ പൊട്ടിയ ഭാഗങ്ങൾ, നാലുകാലുള്ള അഞ്ച് മൺപാത്രങ്ങൾ, വിവിധ വലുപ്പത്തിലുള്ള മൺചട്ടികൾ, നന്നങ്ങാടിയുടേതെന്ന് കരുതുന്ന വലിയ പാത്രത്തിന്റെ അടപ്പ്, അടുപ്പിന് ഉപയോഗിക്കുന്ന രീതിയിൽ നിർമിച്ച മൂന്ന് കാലോടുകൂടിയ ലോഹത്തട്ട്, പേനാക്കത്തി പോലുള്ള ഇരുമ്പായുധങ്ങൾ എന്നിവയുടെ അവശിഷ്‌ടങ്ങളാണുണ്ടായിരുന്നത്. കൂട്ടയുടെ വലുപ്പമുള്ള ലോഹപാത്രത്തിൽ അസ്ഥിക്കഷണങ്ങൾ ഉണ്ടായിരുന്നു. നന്നങ്ങാടിയുടെ അടപ്പുപോലുള്ള വലിയൊരു പാത്രത്തിൻ്റെ അടിയിലായിരുന്നു ഇത്. വസ്തുക്കൾ അടുത്തദിവസംതന്നെ ബേഡകം പോലിൻ്റെ അനുമതിയോടെ പയ്യന്നൂർ ഗാന്ധി സ്മൃതിമ്യൂസിയത്തിലേക്ക് മാറ്റി. പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ മ്യൂസിയമാണ് ഗാന്ധി സ്മൃതിമ്യൂസിയം. തിരുവനന്തപുരത്തുള്ള കേന്ദ്ര ഓഫീസിലേക്ക് റിപ്പോർട്ട് അയയ്ക്കുകയും ചെയ്‌തു. ഖനനം നടക്കുന്നതിന് സമീപത്തെ കൽപ്പത്തായത്തിൻ്റെ മുകൾഭാഗത്തുള്ള ദ്വാരം
പുരാതന കൽപ്പത്തായം പാറതുരന്ന്
:പാത്രങ്ങൾ കണ്ടെത്തിയതിൻ്റെ പടിഞ്ഞാറുഭാഗത്ത് അൽപം മുകളിലായി 50 മീറ്ററോളം അകലെ കൽപ്പത്തായങ്ങളുണ്ട്. വലിയ ചെങ്കൽപ്പാറ തുരന്ന് ഭൂമിയുടെ അടിയിലാണ് ഇത് നിർമിച്ചത്. അരമീറ്റർ വ്യാസമുള്ള പ്രവേശന ദ്വാരമുണ്ട്. അകത്ത് നിവർന്നുനിൽക്കാൻ കഴിയുംവിധം വിശാലമായ സ്ഥലസൗകര്യമുണ്ട്. ചെങ്കൽപ്പാറയുടെ പാർശ്വഭാഗത്ത് കൽപ്പത്തായത്തിന് വടക്കുദിശയിലേക്ക് തുറന്ന വാതിലും ഉണ്ട്. പാത്രങ്ങൾ ലഭിച്ച സ്ഥലം മുൻപ് കാടുമൂടിയ പ്രദേശമായിരുന്നു. സംസ്ഥാന അതിർത്തിപ്രദേശമാണിത്. അരക്കിലോമീറ്ററോളം അകലെ കിഴക്ക് കർണാടക സംരക്ഷിത വനപ്രദേശമാണ്. 65 വർഷം മുൻപാണ് ഇവിടെ താമസം തുടങ്ങിയതെന്ന് പ്രദേശത്തുകാർ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











_h_small.jpg)


_h_small.jpg)
_h_small.jpg)

