കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ 27-ാം വാർഡ് മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥി എസ്.എൽ. വൈഷ്‌ണയെ വോട്ടർപട്ടികയിൽനിന്ന് നിക്കിയതിനെതിരേ ഹൈക്കോടതി. ഇന്ത്യൻ പൗരയല്ലെന്ന വാദമില്ലല്ലോയെന്ന് ചോദിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരേ വൈഷ്‌ണ നൽകിയ അപ്പീൽ ചൊവ്വാഴ്ചതന്നെ പരിഗണിച്ച് ബുധനാഴ്‌ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടു.
ഇത്തരം കേസുകളിൽ ജനാധിപത്യമാണ് വിജയിക്കേണ്ടത്, സാങ്കേതികതയും പാർട്ടി രാഷ്ട്രീയവുമല്ലെന്നും കോടതി പറഞ്ഞു. വോട്ടർപട്ടികയിൽ നിന്നൊഴിവാക്കിയതിനെതിരേ വൈഷ്‌ണ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. 20-ന് വീണ്ടും പരിഗണിക്കും.
24 വയസ്സുള്ള കുട്ടി മത്സരിക്കാൻ ഇറങ്ങുമ്പോൾ ഇത്തരത്തിൽ തർക്കം ഉന്നയിക്കുന്നത് അദ്ഭുതപ്പെടുത്തുന്നെന്ന് കോടതി പറഞ്ഞു. ഇത് രാഷ്ട്രീയമാണ്. മറ്റൊരു വാർഡിൽ വോട്ടുണ്ടെന്ന തർക്കമൊന്നും ആരും ഉന്നയിക്കുന്നില്ല. അപ്പീൽ പരിഗണിച്ച് ശരിയായ തീരുമാനമെടുക്കാൻ പറയൂ. അതല്ലെങ്കിൽ കോടതിയുടെ അധികാരം ഉപയോഗിക്കും -സിംഗിൾബെഞ്ച് മുന്നറിയിപ്പ് നൽകി. ഹർജിയെ ശക്തമായി എതിർത്ത കോർപ്പറേഷനെയും കോടതി വിമർശിച്ചു.
പരാതിക്കാരൻ അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസിനും നിർദേശിച്ചു. ഒക്ടോബർ 31-ന് മുട്ടട വാർഡിലെ സ്ഥാനാർഥിയായി തന്നെ യുഡിഎഫ് പ്രഖ്യാപിച്ചതോടെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ധനേഷ് കുമാർ വാർഡിലെ താമസക്കാരിയല്ലെന്ന പരാതി നൽകിയതും വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യുന്നതെന്നും ഹർജിയിൽ വിശദീകരിച്ചിരുന്നു.
സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നു. പരാതിയെത്തുടർന്ന് നവംബർ 12-ന് ഹിയറിങ്ങിന് വിളിച്ചപ്പോൾ തിരഞ്ഞെടുപ്പ് തിരിച്ചറിയൽകാർഡ് മുതൽ പാസ്പോർട്ടുവരെയുള്ള രേഖകൾ ഹാജരാക്കി. എന്നിട്ടും കോർപ്പറേഷൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി. കളക്‌ടർക്ക് അപ്പിൽ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.
ഹർജിക്കാരിക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹാജരായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

