ഗൂഡല്ലൂർ: പന്തല്ലൂർ താലൂക്കിൽ മുതുമല കടുവസംരക്ഷണകേന്ദ്രം അതിരിടുന്ന
ഗ്രെൻറോക്ക് വനമേഖലയിലെ ഉന്നതിയിൽ നീലഗിരി കളക്ടർ ലക്ഷ്മിഭവ്യ തണീരിന്റെ പ്രത്യേക നിർദേശമനുസരിച്ച് ഉദ്യോഗസ്ഥരെത്തി എസ്ഐആർ അപേക്ഷകൾ സ്വീകരിച്ചു. ഗുഡല്ലൂർ-പന്തല്ലൂർ- സുൽത്താൻബത്തേരി അന്തസ്സംസ്ഥാനപാതയിൽനിന്ന് പന്ത്രണ്ടുകിലോമീറ്റർ വനത്തിനുള്ളിലാണ് ഗ്രെൻറോക്കിലെ ഉന്നതി. അവിടെ താമസിക്കുന്ന അഞ്ചുകുടുംബങ്ങൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന ആശങ്ക ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും കളക്‌ടറെ ധരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
ഇവിടെയെത്താൻ റോഡുകളും വാഹനങ്ങളുമില്ല. അടിയന്തരസാഹചര്യങ്ങളിൽ നാലുകിലോമീറ്റർ ദൂരം മാത്രമേ ദുർഘടമായ പാതയിലൂടെ ചെറിയ വാഹനങ്ങൾക്ക് എത്താനാവൂ. ശേഷിക്കുന്ന എട്ടുകിലോമീറ്റർ ദൂരമുള്ള പ്രദേശം വന്യജീവികളുടെ വിഹാരകേന്ദ്രമാണ്. ഇതിലൂടെയാണ് അഞ്ചു ദളിത് കുടുംബങ്ങൾ ഉന്നതിയിലേക്ക് നടന്നുപോകുന്നത്. ഉന്നതിക്കുപുറത്തുള്ള ആരും ഇവിടെ ധൈര്യപ്പെട്ട് പോകാറില്ല. വനംവകുപ്പിൻ്റെ വിലക്കുകൂടിയുള്ള പ്രദേശത്ത് പ്രവേശിക്കാൻ അനുവദിക്കുകയുമില്ല.
എസ്ഐആർ അപേക്ഷകൾ നൽകാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പ്രദേശത്തേക്ക് പോകാനാവില്ലായെന്നത് ഇവർക്ക് വോട്ട് നിഷേധിക്കുമെന്ന ആശങ്കയുണ്ടാക്കുകയായിരുന്നു.
തുടർന്നാണ് കളക്‌ടറുടെ നിർദേശപ്രകാരം വിഎഒ. മാരിമുത്തു, അസിസ്റ്റന്റ്റ് ശിവകുമാർ, തിരഞ്ഞെടുപ്പ് പോളിങ്സ്റ്റേഷൻ ഓഫീസർ സുനിത എന്നിവർ പ്രത്യേകവാഹനത്തിൽ നാലുകിലോമീറ്റർ സഞ്ചരിച്ചും ബാക്കിയുള്ള എട്ടുകിലോമീറ്റർ വനപാതയിലൂടെ നടന്നും ഉന്നതിയിലെത്തി പ്രത്യേക ക്യാമ്പ് നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

