മുക്കം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികളിൽ പങ്കാളികളായി മാമ്പറ്റ ഡോൺ ബോസ്കോ കോളേജിലെ ഇഎൽസി, എൻഎസ്എസ് വൊളൻ്റിയർമാർ. കൊടുവള്ളി നഗരസഭയിലെ കിഴക്കോത്ത് വില്ലേജിലെ 23 ബിഎൽഒമാർക്കൊപ്പമാണ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിലെയും എൻഎസ്.എസിലെയും വിദ്യാർഥികൾ ഗൃഹസന്ദർശനം നടത്തിയത്. വോട്ടിന്റ പ്രാധാന്യത്തെക്കുറിച്ച് അവബോധംവളർത്തുന്നതിനും എസ്ഐആർ. സംബന്ധിച്ച് നിലവിലുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകിയും മുൻ വോട്ടർപട്ടികകളിൽനിന്നുള്ള വിവരങ്ങൾ വെബ്സൈറ്റുകളിൽനിന്ന് ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കും വൊളൻ്റിയർമാർ നേതൃത്വംനൽകി,
ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിൻ്റെയും ജില്ലാ സ്വീപ് സെല്ലിന്റെയും നേതൃത്വത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അർഹരായ മുഴുവൻ ആളുകളെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി നാലായിരത്തോളം വൊളൻറിയർമാരാണ് ജില്ലയിൽ ബിഎൽഒമാരോടൊപ്പം വോട്ടർമാരെ സന്ദർശിക്കുക. ഗൃഹസന്ദർശനവേളയിൽ എസ്ഐആർ സംബന്ധിച്ച ഡിജിറ്റൽ ലഘുലേഖകളും ട്യൂട്ടോറിയൽ വീഡിയോകളും മാർഗനിർദേശങ്ങളും വിതരണംചെയ്‌തു. കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ് കോഡിനേറ്റർ ജിജി ജോർജ്, സ്റ്റുഡൻറ് കോർഡിനേറ്റർമാരായ ആൽബിൻ ജോമോൻ, അലീനാ ഷാജി, ബി. ബിന്ദു ബിഎൽഒ സൂപ്പർവൈസർ ഷെരീഫ് എന്നിവർ നേതൃത്വംനൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

