എരുമേലി : തിങ്കളാഴ്‌ചയായിരുന്നു മണ്ഡലകാലാരംഭം. എന്നാൽ തലേന്ന് ഞായറാഴ്ച ഉച്ചമുതലേ ഭക്തജനപ്രവാഹത്തിൽ എരുമേലി കുരുങ്ങി. തിങ്കളാഴ്‌ച പുലർച്ചെയും വാഹനത്തിരക്ക്. എരുമേലി ടൗണിൽ സ്കൂൾ ബന്ധുകളും സർവീസ് ബസുകളും സമയക്രമംതെറ്റി.
സ്വകാര്യബസുകൾക്ക് എരുമേലിക്ക് വരാനാകാതെ ട്രിപ്പ് നിർത്തേTTE സാഹചര്യം. ഓട്ടോറിക്ഷകളും ടൗണിലേക്ക് ഓട്ടംപോയില്ല. മക്കളെ സ്‌കൂൾ ബസിൽ കയറ്റിവിടാൻ കാത്തുനിന്നു രക്ഷിതാക്കൾ. കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിങ്ങ് കോളേജിൽ പഠിക്കുന്ന ബിടെക് വിദ്യാർഥിനിയെ ബസില്ലാത്തതിനാൽ രക്ഷിതാവ് പരീക്ഷയ്ക്ക് സ്‌കൂട്ടറിലെത്തിച്ചത് ഏറെ ശ്രമകരമായി, ഓട്ടോറിക്ഷ വിളിച്ചുപോകാൻപോലും പറ്റാത്ത സാഹചര്യം, ഗതാഗത ക്രമീകരണത്തിന് പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ടൗണിൽ റോഡിന് വീതികുറവും അനുയോജ്യമായ സമാന്തരപാതകളില്ലാത്തതും പ്രശ്നമായി.
രണ്ടു ദിവസമായി എരുമേലി ടൗണിലേക്കുള്ള കാഞ്ഞിരപ്പള്ളി റോഡിലെ കൊരട്ടി വരെയും മുണ്ടക്കയം റോഡിലെ ചരള വരെയും ടൗണിലൂടെ കടന്നുപോകാൻ ഇടമില്ലാത്ത തരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
കുരുക്കിന് കാരണം
എരുമേലി പേട്ടക്കവലയിൽ പേട്ടശാസ്താക്ഷേത്രത്തിൽനിന്നും നൈനാർ മസ്‌ജിദിലേക്ക് പ്രധാന റോഡ് കുറുകേ കടക്കണം. ഈ പാതയിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നതും. ഇവിടെ തിരക്കനുസരിച്ച് ഭക്തരെയും വാഹനങ്ങളെയും തടഞ്ഞ് ഇടവിട്ട് കയറ്റിവിടുന്നു.
എരുമേലി ടൗണിലേക്കുള്ള വൺവേ സംവിധാനമാണ് ടിബി റോഡ്. ഈ റോഡിലൂടെ ഇരുവശവുമുള്ള ഗതാഗതം ടൗണിലെ കുരുക്ക് മുറുക്കുന്നു.
എരുമേലി പേട്ടശാസ്‌താക്ഷേത്രം, നൈനാർ മസ്‌ജിദ്, ധർമശാസ്‌താക്ഷേത്രം റോഡാണ് പേട്ടതുള്ളൽപ്പാത. ഈ റോഡിൽ പേട്ടതുള്ളുന്ന ഭക്തർ, പേട്ടതുള്ളാൻ പോകുന്ന ഭക്തർ, ഒരുവരി ഗതാഗതം. മുക്കൂട്ടുതറ, വെച്ചുച്ചിറ, റാന്നി ഭാഗങ്ങളിൽ നിന്നും എരുമേലി ധർമശാസ്‌താ ക്ഷേത്രത്തിന് മുന്നിലൂടെ പോകേണ്ട വാഹനങ്ങൾ കെഎസ്‌ആർടിസി ജങ്ഷൻ തിരിഞ്ഞ് ടിബി റോഡിലൂടെ തിരിച്ചുവിടുകയാണ്. കെഎസ്ആർടിസി ജങ്ഷനിലേക്ക് വാഹനങ്ങൾ തിരിയുമ്പോൾ പേട്ടതുള്ളിവരുന്ന ഭക്തരെ തടഞ്ഞുനിർത്തേണ്ടി വരുന്നു.
ഭക്തജനത്തിരക്കുള്ള പാതയിൽ, എല്ലാ വാഹനങ്ങളും എരുമേലി ടൗണിലെത്തണമെന്ന നിർബന്ധബുദ്ധി ഒഴിവാക്കിയാൽ കുരുക്ക് കുറയും എരുമേലി ടൗണിലും ചുറ്റുമായി 22-ലേറെ പാർക്കിങ് മൈതാനങ്ങളുണ്ട്. വാഹന പാർക്കിങ്ങിനായി ഇവ പൂർണമായി പ്രയോജനപ്പെടുത്തണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

