പത്തനംതിട്ട: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിഎൽഒമാർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് അടച്ചിട്ട വീടുകൾ. പ്രവാസികുടുംബങ്ങൾ ഏറെയുള്ള ജില്ലയാണ്. പ്രായമായ രക്ഷിതാക്കൾ മാത്രമുള്ള വീടുകൾ ധാരാളം. ഇവിടെ ഗേറ്റുകൾ മിക്കപ്പോഴും പൂട്ടിയിട്ടിരിക്കുകയായിരിക്കും.
ഇരവിപേരൂരിൽ നാല് തവണ പെന്നിട്ടും മതിലിന് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയാതെ മടങ്ങേണ്ടിവന്ന അവസ്ഥ വനിതയായ ബിഎൽഒ പങ്കുവെയ്ക്കുന്നു. രാവിലെ ജോലിക്കാരിയെത്തി ഭക്ഷണം വെച്ച് മടങ്ങിപ്പോകും. പിന്നീട് വയോധിക ദമ്പതിമാർ മാത്രം വീടിനുള്ളിൽ സമീപത്തെല്ലാം അടപ്പിട്ട വീടുകൾ. അഞ്ചാംവട്ടം അല്പം ദൂരെയുള്ള ബന്ധുവിനെ കണ്ടെത്തി ഇവിടേക്ക് കുട്ടിക്കൊണ്ടുവന്നാണ് വീടിനുള്ളിൽ എത്താൻ കഴിഞ്ഞത്. ബിഎൽമാർക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും പോകാമെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പായതിനാൽ മിക്കയിടത്തും അവരുടെ സേവനം ലഭിക്കുന്നില്ല,
സർക്കാർ ഉദ്യോഗസ്ഥർ തന്നെ വേണം ഇത്തവണ ബിഎൽമാരാകാൻ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശപ്രകാരം 75 ശതമാനത്തിലധികം പേരും ഈ രംഗത്ത് പുതുമുഖങ്ങളാണ്. വാർഡ് പരിചയം തീരെ ഇല്ലാത്തവർ. കൂടുതൽപേരും സ്ത്രീകളുമാണ്. ജില്ലയിൽ 1077 ബിഎൽഒമാരാണുള്ളത്. 10 ബിഎൽഒമാർക്ക് ഒരു സൂപ്പർവൈസർ ഉണ്ടാകും. മലയോരമേഖലകളിലും ഉൾഗ്രാമങ്ങളിലും മൊബൈൽ റേഞ്ചിൻ്റെ പ്രശനമുണ്ട്. വിദേശത്ത് താമസിക്കുന്നവർക്ക് ഓൺലൈൻ മുഖേനെയോ വാട്ട്സാപ്പിലൂടെയോ ഫോം സമർപ്പിക്കാൻ അവസരമുണ്ട്. ഈ അപേക്ഷകളും ബിഎൽഒമാർ പരിശോധിക്കേണ്ടിവരും. പരാതികൾ, അന്വേഷണങ്ങൾ എന്നിവ തഹസിൽദാർമാർ നേരിട്ട് നിരീക്ഷിക്കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടെ ഇതും ഇരട്ടിപ്പണിയായി.
ജീവനക്കാരെ ആത്മഹത്യയിലേക്ക്‌തള്ളിവിടരുത് - എൻജിഒ അസോസിയേഷൻ
ബിഎൽഒയുടെ മരണം മാനസിക സംഘർഷവും സമ്മർദവുംമൂലം ആണെന്നും ആത്മഹത്യ ആവർത്തിക്കാതിരിക്കാൻ എസ്ഐആർ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ കളക്‌ടറേറ്റിൽ പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ്.വിനോദ്കുമാർ ഉദ്ഘാടനം ചെയ. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷതവഹിച്ചു. ട്രഷറർ ജി.ജയകുമാർ, അൻവർ ഹുസൈൻ, ബി.പ്രശാന്ത് കുമാർ, ബിജു ശാമുവേൽ, എസ്.കെ. സുനിൽകുമാർ, അബു കോശി, വിഷ്‌ണു സലിംകുമാർ, അനു കെ.അനിൽ, ദർശൻ ഡി.കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

