സിനിമ കാണേണ്ടത് വിവേകിയായ സാധാരണ മനുഷ്യനായി -ഹൈക്കോടതി

സിനിമ കാണേണ്ടത് വിവേകിയായ സാധാരണ മനുഷ്യനായി -ഹൈക്കോടതി
സിനിമ കാണേണ്ടത് വിവേകിയായ സാധാരണ മനുഷ്യനായി -ഹൈക്കോടതി
Share  
2025 Nov 15, 09:36 AM
vasthu
BOOK
BOOK
BHAKSHASREE

കൊച്ചി: വിവേകിയായ സാധാരണമനുഷ്യൻ്റെ കാഴ്‌ചപ്പാടിലാണ് സിനിമ കാണേണ്ടതെന്നും 'ഹാൽ' സിനിമയുടെ കാര്യത്തിൽ സെൻസർ ബോർഡിന്റെ സമീപനം അതായിരുന്നില്ലെന്നും ഹൈക്കോടതി, സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകാൻ പലസിനുകളും ഒഴിവാക്കാൻ നിർദേശിച്ച സെൻസർ ബോർഡിൻ്റെ തീരുമാനം റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് വി.ജി. അരുണിൻ്റെ നിരീക്ഷണം. ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ മതേതരത്വം, സാഹോദര്യം എന്നിവ മറികടക്കുന്ന സമീപനം സ്വീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.


സെൻസർ ബോർഡ് നിർദേശിച്ച ബീഫ് ബിരിയാണി കഴിക്കുന്ന സീനുകളടക്കം ഒഴിവാക്കാൻ തയ്യാറാണെന്ന് സിനിമയുടെ അണിയറപ്രവർത്തകരായ ഹർജിക്കാർ അറിയിച്ചതും കണക്കിലെടുത്താണ് ഉത്തരവ്. സെൻസർ ബോർഡിന്റെ നോട്ടീസിൽ പറയുന്ന ഈ രണ്ട് കട്ടുകളോടെ സിനിമ വീണ്ടും അനുമതിക്കായി സമർപ്പിച്ചാൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി നിർദേശിച്ചു.


ഷെയ്ൻ നിഗം നായകനായ ഹാൽ സിനിമയുടെ നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിലാണ് ഉത്തരവ്. കോടതി സനിമ കണ്ടിരുന്നു. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്കനുസൃതമാണ് സിനിമ എന്ന് കോടതി പറഞ്ഞു.


സിനിമയുടെ ഇതിവൃത്തം എങ്ങനെയാണ് വ്യത്യസ്‌തമതങ്ങളിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. (ക്രിസ്ത്യൻ സ്ത്രീ മുസ്‌ലിം വസ്ത്രം ധരിക്കുന്നതിലും അധാർമികതയില്ല. കഥാപാത്രമായി ബിഷപ്പിനെ അവതരിപ്പിക്കുന്നതും ആ കഥാപാത്രത്തിന്റെ സംഭാഷണവുമൊക്കെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിൻ്റെ പരിധിയിൽവരും -കോടതി വ്യക്തമാക്കി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan