കാസർകോട്: ബിൽ കുടിശ്ശികയെ തുടർന്ന് കെ.എസ്ഇബി അധികൃതർ
വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് പ്രതികാരമായി ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ ഊരി വലിച്ചെറിഞ്ഞ് കാസർകോട് സ്വദേശി. കെഎസ്ഇബിയുടെ നെല്ലിക്കുന്ന്, വിദ്യാനഗർ സെക്ഷനുകളിൽപ്പെടുന്ന 23 ഫ്യൂസുകളാണ് ഇയാൾ വെള്ളിയാഴ്‌ച സന്ധ്യയോടെ ഊരിമാറ്റി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞത്.
ഇതോടെ കാസർകോട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. പരാതിയുമായി കെ.എസ്ഇബി ഓഫീസുകളിലേക്ക് വിളിയെത്തിയതോടെ ജീവനക്കാരും അമ്പരന്നു. പ്രശ്നമെന്താണെന്നറിയാൻ കെഎസ്ഇബി ജീവനക്കാർ ട്രാൻസ്ഫോമറുകൾ പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. തുടർന്ന് കെഎസ്ഇബി അധികൃതരുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പോലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്‌തതോടെയാണ് ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും വീട്ടിൽ സുഖമില്ലാതെ കിടപ്പിലായ അച്ഛൻ മാത്രമാണുള്ളതെന്നുമറിഞ്ഞത്. കെഎസ്ഇബി അധികൃതർ പരാതി അറിയിച്ചിട്ടുണ്ടെന്നും രേഖമൂലം ലഭിച്ചിട്ടില്ലെന്നും കാസർകോട് ടൗൺ ഇൻസ്പെക്‌ടർ നളിനാക്ഷൻ പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് 20,000 രൂപയുടെ ബിൽ കുടിശ്ശിക ഈ കുടുംബത്തിന് വരുന്നത്. ആദ്യം കെഎസ്ഇബി അധികൃതരെത്തി മുന്നറിയിപ്പ് നൽകിയപ്പോൾ ജീവനക്കാരോട് ഭീഷണിയായിരുന്നു മറുപടി. തുടർന്നാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത് കുടിശ്ശികയായ ബിൽ തുക ഓഫീസിലെത്തി അടച്ചശേഷമുള്ള മടക്കയാത്രയിലാണ് (ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് ഊരി കാട്ടിലേക്ക് എറിഞ്ഞത്. സംഭവത്തിൽ ലക്ഷങ്ങളുടെ നഷ്ട്‌ടം കണക്കാക്കുന്നതായും വിവരം പോലീസിൽ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. ആവശ്യമായ ഫ്യൂസ് കിട്ടാത്തതിനാൽ താത്‌കാലികമായി വയർ ഉപയോഗിച്ച് ഫ്യൂസ് കെട്ടിയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)



