തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിനുള്ള
തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഡേറ്റാബേസിൽ ഗുരുതരപിഴവുകൾ, വീട്ടുനമ്പർ 'പൂജ്യ'മായ വിലാസങ്ങൾ ഒറ്റപ്പെട്ടസംഭവമല്ല. ഒട്ടേറെ ബിഎൽഒമാർക്ക് ഇത്തരം എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടുണ്ട്. ചില ബൂത്തുകളിൽ 10 മുതൽ 30 വരെ വോട്ടർമാരുടെ വീട്ടുനമ്പർ പൂജ്യമാണ്. ചിലരുടെ വിലാസത്തിൽ വീട്ടുപേരുമില്ല. പൂജ്യം എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബിഎൽഒമാർക്കുനൽകിയ എന്യൂമേറേഷൻ ഫോമുകളിൽ 80 ശതമാനത്തിലും വിലാസം അപൂർണമാണ്. ഒരേവീട്ടിലുള്ള രണ്ടുപേരുടെ വീട്ടുനമ്പർ പൂജ്യമായി രേഖപ്പെടുത്തിയിരിക്കുമ്പോൾ മൂന്നാമന്റേത് കൃത്യമാണെന്ന വൈരുധ്യവുമുണ്ട്. കമ്മിഷൻതന്നെ വിതരണംചെയ്‌ത വോട്ടർ ഐഡി കാർഡുകളിൽ ഓരോവോട്ടറുടെയും വിലാസം കൃത്യമായി രേഖപ്പെടുത്തിയിരിക്കെ, 2025-ലെ പുതിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ വിതരണംചെയ്യുന്ന ഫോമുകളിൽ 'പൂജ്യം' വിലാസം ആയതെങ്ങനെയെന്ന് ചോദ്യമുയരുന്നു. കമ്മിഷൻ്റെ സോഫ്റ്റ്വേറിൽ കാര്യമായ പ്രശ്‌നമുണ്ടെന്ന സൂചനയാണിത്.
ബിഎൽമാർക്ക് കണ്ടെത്താനാകാത്ത വോട്ടർമാർ സ്വാഭാവികമായും എസ്ഐആറിനുശേഷം പട്ടികയിൽനിന്ന് പുറത്തുപോകും. പൂജ്യം വിലാസങ്ങൾ, വീടില്ലാത്തവരും തദ്ദേശസ്ഥാപനങ്ങൾ വീട്ടുനമ്പർ നൽകാത്തവരുമാണെന്നായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി മുൻപ് ആരോപണമുന്നയിച്ചപ്പോൾ നൽകിയ വിശദീകരണം. എന്നാൽ, അങ്ങനെയല്ലാത്തവരുമുണ്ടെന്ന് ഇപ്പോൾ വ്യക്തം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)



