വണ്ടിപ്പെരിയാർ : ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ സത്രം- പുല്ലുമേട് പരമ്പരാഗത കാനനപാതകളിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എഡിഎമ്മും സംഘവും സന്ദർശനം നടത്തി.
പ്രധാന ഇടത്താവളമായ സത്രത്തിൽ നിലവിൽ ദേവസ്വം ബോർഡ്, ഡ്യൂട്ടിക്കെത്തുന്ന പോലീസിന് തങ്ങുന്നതിനുള്ള ഷെഡ്ഡും, വെർച്ച്വൽ ക്യൂവിനുള്ള ഷെഡ്ഡും അയ്യപ്പഭക്തർക്ക് വിരിവെയ്ക്കാനുള്ള ഷെഡ്ഡിൻറെ പണികളും മാത്രമാണ് ചെയ്തിട്ടുള്ളത്. കുടിവെള്ള സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സത്രത്തിൽ ദേവസ്വംബോർഡ് ഒരുക്കിയിട്ടില്ല.
ഇതുസംബന്ധിച്ച് എഡിഎം ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട് നൽകും. സത്രത്തിലെ സന്ദർശനത്തിന് ശേഷം കാനനപാതയിലൂടെ സീതക്കുളം, പുല്ലുമേട്, ഉപ്പുപാറ എന്നിവിടങ്ങളിലും സംഘം സന്ദർശിച്ച് സുരക്ഷയുൾപ്പെടെയുള്ള ഒരുക്കങ്ങൾ വിലയിരുത്തി. പുല്ലുമേട്ടിൽ വനംവകുപ്പിൻ്റെ ലഘുഭക്ഷണശാല, ആരോഗ്യവകുപ്പിനുവേണ്ട ഷെഡ്ഡുകൾ എന്നിവയുടെ നിർമാണം പൂർത്തിയായിവരുകയാണ്.
എഡിഎം ഡോ. ഷൈജു പി.ജേക്കബ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ടി.എ. യൂനുസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോബിൻ ജി.ജോസഫ്, ആരോഗ്യവിഭാഗം നോഡൽ ഓഫീസർ ഡോ.ശരത് ജി. റാവു തുടങ്ങിയ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)



