പുത്തൂർ: പാങ്ങോട് ശ്രീനാരായണഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് ശിശുദിനം ആഘോഷിച്ചു. താഴം 69-ാം നമ്പർ അങ്കണവാടി കുട്ടികൾക്കൊപ്പമായിരുന്നു ആഘോഷം. പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, പ്രോഗ്രാം ഓഫീസർ ആർ. ഹരികുമാർ, രജ്ജു വി. മധു, ശ്രീല, ശ്രീഹരി, അനശ്വര എന്നിവർ നേതൃത്വം കൊടുത്തു.
ചടയമംഗലം : ഗവ. എംജി ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി 'വിജയാരവം' നടത്തി. സ്കൂൾ കലാമേള, കായികമേള, ശാസ്ത്രമേള എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ പങ്കെടുത്തു. സ്‌കൂളിൽനിന്ന് തുടങ്ങിയ ഘോഷയാത്ര ടൗൺ ചുറ്റി സ്കൂളിൽ സമാപിച്ചു പ്രിൻസിപ്പൽ ദീപാ ദേവരാജൻ, പ്രഥമാധ്യാപിക കെ. മായ, പിടിഎ പ്രസിഡന്റ്റ് എ.ജെ. ആസാദ് എന്നിവർ നേതൃത്വം നൽകി.
പെരുങ്കുളം : കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പെരുങ്കുളത്ത് ശിശുദിനാഘോഷവും പായസവിതരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്‌തു. എൻ. ഭാസ്‌കരന്റെ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് പെരുങ്കുളം ഉണ്ണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ പെരുങ്കുളം, ബി. സുജീഷ്, വി. വിഷ്‌ണു, ചന്ദ്രശേഖരപിള്ള തുടങ്ങിയവർ സംസാരിച്ചു.
തെന്മല: ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. സ്കൂകൂളിലെ എൻഎസ്എസ് വൊളൻ്റിയർമാരുടെ നേതൃത്വത്തിൽ സമീപത്തെ അങ്കണവാടിയിലെ കുരുന്നുകൾക്ക് മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകി. വാർഡ് അംഗം വിജയശ്രീ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൽ.ടി. പ്രീത, അങ്കണവാടി ജീവനക്കാരായ ഹസീന, രാധാമണി തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)


