കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടര്പട്ടിക തീവ്രപരിഷ്കരണ (എസ്.ഐ.ആര്) നടപടികള് നിര്ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി.എസ്.ഐ.ആറില് ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി സര്ക്കാരിന്റെ ഹരജിയിലെ നടപടികൾ അവസാനിപ്പിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേ സമയത്താണ് നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എസ്.ഐ.ആറിന്റെ സാധുതയെ എതിർക്കുന്നില്ല.മെയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല് തിരക്കുപിടിച്ച് എസ്.ഐ.ആർ നടപ്പിലാക്കേണ്ട കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇതു നടത്തുന്നത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്ക്ക് കത്തയച്ചിരുന്നു. എന്നാല് നടപടിയൊന്നും ഉണ്ടായില്ലെന്നും സര്ക്കാര് കോടതിയെ അറിയിച്ചിരുന്നു.
എസ്.ഐ.ആര് ഹരജികള് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില് സുപ്രിംകോടതിയെ സമീപിച്ചുകൂടേ എന്ന് ഹൈക്കോടതി ഇന്നലെ വാക്കാല് ആരാഞ്ഞിരുന്നു.
സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് എതിര്ത്തു. എസ്.ഐ.ആര് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് പരോക്ഷമായി ഇതു നടപ്പാക്കാതിരിക്കാനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് വാദിച്ചു. സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ പകുതിയിലധികം നടപടികള് പൂര്ത്തിയായിക്കഴിഞ്ഞുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചു. അതിനാല് ഇപ്പോള് നിര്ത്തിവയ്ക്കുന്നത് പ്രതിസന്ധിക്കിടയാക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലായിരിക്കണം എസ്.ഐ.ആര് നടപടികള് എന്നു നിര്ദേശിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിട്ടില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)


