പത്തനംതിട്ട: വാട്ടർ അതോറിറ്റിക്ക് തിരുവിതാംകൂർ ദേവസ്വംബോർഡ് നൽകാനുള്ള 15.48 കോടി കുടിശ്ശികയിൽ മൂന്നിലൊന്ന് അടിയന്തരമായി നൽകണമെന്ന് ഹൈക്കോടതി. 17 കോടി രൂപയാണ് ബോർഡ് നൽകാനുണ്ടായിരുന്നത്. ഇതിൽ ആറുകോടി കഴിഞ്ഞ ജൂലായിൽ അടച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡിൻറെയും വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം ഹൈക്കോടതി നേരിട്ട് വിളിപ്പിച്ചിരുന്നു.
തുടർന്നാണ് നിർദേശം നൽകിയത്. തർക്കങ്ങൾ പരിഹരിക്കാനും ബാക്കിതുകയുടെ കാര്യത്തെില തീരുമാനം നിരീക്ഷിക്കാനും ഇരു വകുപ്പിലെയും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ ചേർത്ത് കമ്മിറ്റി രൂപവത്കരിക്കണമെന്നും കോടതി നിർദേശിച്ചു. വാട്ടർ അതോറിറ്റിക്കുവേണ്ടി അഡ്വ. ജോർജ് ജോണിയും സൂപ്രണ്ടിങ് എൻജിനീയർ ആർ.വി. സന്തോഷ് കുമാറും എക്സിക്യൂട്ടീവ് എനജിനീയർ എബ്രഹാം വർഗീസും ഹാജരായി. കേസ് നവംബർ 26-ന് കോടതി പരിഗണിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)


