കൊല്ലം :പോക്സോ കേസ് പ്രതിക്ക് ഇരുപത്തഞ്ചരവർഷം കഠിനതടവും 1,45,500 രൂപ പിഴയും ശിക്ഷ. ഉളിയക്കോവിൽ ചേരിയിൽ പുത്തൻവീട്ടിൽ കാട്ടുണ്ണിയെന്നു വിളിക്കുന്ന ഉണ്ണിയെ (32)യാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി എ.സമീർ ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. സബ് ഇൻസ്പെക്‌ടർ സ്വാതി എഫ്ഐആർ രജിസ്റ്റർചെയ്‌ത കേസിൽ കിളികൊല്ലൂർ എസ്എച്ച്‌ഒ ആയിരുന്ന കെ. വിനോദാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ഒൻപത് സാക്ഷികളെ വിസ്‌തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. സെലീന മഞ്ജു. പ്രസന്നഗോപൻ എന്നിവർ ചേർന്ന് പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)


