കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കുതിപ്പിൻ്റെ കരുത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ചൊവ്വാഴ്‌ച പവന് 1,480 രൂപ കൂടി 92,280 രൂപയിലെത്തി. ഗ്രാമിന് 185 രൂപ കൂടി 11,535 രൂപയുമായി. അന്താരാഷ്ട്ര വിലയിലെ കുതിപ്പിനെ തുടർന്ന് രാവിലെ സ്വർണവില പവന് 1,800 രൂപ കൂടി 92,600 രൂപയിലും ഗ്രാമിന് 225 രൂപ കൂടി 11,575 രൂപയിലും എത്തിയിരുന്നു. എന്നാൽ, പിന്നീട് പവന് 320 രൂപയും ഗ്രാമിന് രൂപയും കുറവു വന്നു.
18 കാരറ്റ് സ്വർണത്തിന് പവന് 75,960 രൂപയാണ് വില. 14 കാരറ്റിന് 59,160 രൂപയും ഒൻപത് കാരറ്റിന് 38,080 രൂപയുമാണ് പവൻവില.
അന്താരാഷ്ട്ര വില 4, 100 ഡോളർ കടന്നു സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയിലെ മാറ്റമാണ് ആഭ്യന്തരവിലയിലെ ചാഞ്ചാട്ടത്തിന് കാരണമായത്. ചൊവ്വാഴ്‌ച രാവിലെ സ്വർണവില 4,149 ഡോളർ വരെ ഉയർന്നിരുന്നു. പിന്നാലെ വില ഇടിഞ്ഞു. ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 4,130 ഡോളറിലായിരുന്നു പൊവ്വാഴ്‌ച വ്യാപാരം.
ഒക്ടോബർ 17-ന് അന്താരാഷ്ട്ര സ്വർണവില 4,380 ഡോളറിലേക്ക് എത്തിയിരുന്നു, തുടർന്ന് വില 3,885 ഡോളർ വരെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര വിലയിൽ തിരിച്ചുകയറ്റമാണ് വിപണിയിൽ ദൃശ്യമാകുന്നത്. കേരളത്തിൽ പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമാണ് നിലവിലെ റെക്കോഡ് വില.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

