കൊച്ചി: നാവികസേന ഒരുക്കിയ പ്രദർശനത്തിൽ പങ്കെടുത്ത് കേരളത്തിന് അകത്തും പുറത്തും നിന്നുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2,500-ലധികം കുട്ടികളും അധ്യാപകരും. ഡിസംബർ നാലിന് ഇന്ത്യൻ നാവിക ദിനം ആഘോഷിക്കുന്നതിനു മുന്നോടിയായാണ് ഐ.എൻ.എസ് സുജാത കപ്പലും നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോനോട്ടിക്കൽ ടെക്നോളജി (എൻഐഎടി), നേവൽ എയർ സ്റ്റേഷൻ ഐ.എൻ.എസ് ഗരുഡ എന്നിവിടങ്ങളിലെ മ്യൂസിയവും സജ്ജീകരണങ്ങളും കാണാൻ വിദ്യാർഥികൾക്ക് അവസരം ഒരുങ്ങിയത്,
പുസ്‌തകത്തിൽ പഠിച്ചത് കുറച്ചുമാത്രം
:പുസ്തകങ്ങളിലൂടെ യുദ്ധവിമാനങ്ങളെക്കുറിച്ചും കപ്പലുകളെക്കുറിച്ചും പഠിച്ചത് വെറുമൊരു ഭാഗം മാത്രമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു: നേരിൽ കണ്ടപ്പോഴാണ് ഇവയുടെ വ്യാപ്‌തി മനസ്സിലായത്. നാവികസേനയുടെ പ്രാധാന്യമെന്താണെന്ന് കൂടുതലായി മനസ്സിലാക്കാൻ പ്രദർശനം സഹായിച്ചെന്നും വിദ്യാർഥികൾ പറഞ്ഞു. ഡോണിയർ എയർക്രാഫ്റ്റ് പിപിൽ വൈറസ് എസ്‌ഡബ്ല്യൂ 30, എംഎച്ച് 60 റോമിയോ ഹെലികോപ്റ്റർ, ചേതക് ഹെലികോപ്റ്റർ, ഹാൻഡ് ഗ്ലൈഡർ എന്നിവ കുട്ടികൾക്ക് കാണുന്നതിനായി പ്രദർശനത്തിൽ ഒരുക്കിയിരുന്നു. നാവികസേനാ ഉദ്യോഗസ്ഥർ വിശദീകരിച്ചപ്പോൾ കുട്ടികൾ ആവേശത്തോടെ അവ കേട്ടു മനസ്സിലാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

