വൈക്കം സ്കൂൾ കലോത്സവ മത്സരവേദികളിൽനിന്ന് തനിക്ക് ലഭിച്ച അംഗീകാരവും പ്രോത്സാഹനവുമാണ് സിനിമാലോകത്തേക്ക് കടന്നുകയറാൻ വഴികാട്ടിയായതെന്ന് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞു. 64-ാമത് വൈക്കം ഉപജില്ലാ സ്‌കൂൾ കലോത്സവം സെയ്റ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഫാ. ഡോ. ബെർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ മിനി അഗസ്റ്റിൻ, വൈക്കം എഇഒ കെ.സി. ദീപ, പിടിഎ പ്രസിഡന്റ് എൻ.സി. തോമസ്, എച്ച്എം ഫോറം സെക്രട്ടറി എം.ജി. സുനിത, പ്രിൻസിപ്പൽ ആഷാ സെബാസ്റ്റ്യൻ, സ്‌കൂൾ ലീഡർ ശ്രീയ ഹരി, ഷൈനി എഡ്വേർഡ് എന്നിവർ പ്രസംഗിച്ചു. നാല് ദിവസം നീളുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 69 സ്‌കൂളുകളിൽനിന്നായി 5000-ത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

