എലപ്പുള്ളി : തേനാരി നെയ്ത്ത് ഗ്രാമത്തിലെ കരകൗശല തൊഴിലാളികൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കുന്നതിന് പദ്ധതി യാഥാർഥ്യമാക്കാൻ സർക്കാരും പൊതുസമൂഹവും മുന്നോട്ട് വരണമെന്ന് ശാസ്ത്രജ്ഞൻ ഡോ. ശങ്കരൻ രാമമൂർത്തി പറഞ്ഞു.
കേന്ദ്രസർക്കാരിൻ്റെ ഉന്നത് ഭാരത് അഭിയാൻ സ്ഥാപകദിനത്തിൽ ലീഡ് കോളേജ് ഓഫ് മാനേജ്‌മെൻ്റിൻ്റെ നേതൃത്വത്തിൽ എലപ്പുള്ളി നെയ്ത്ത് സഹകരണസംഘത്തിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് ഐഐടിയുടെയും രാമശ്ശേരി ഗാന്ധി ആശ്രമത്തിന്റെയും സഹകരണത്തോടെയായിരുന്നു ശില്പശാല ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ സേവനം നെയ്ത്ത് ഗ്രാമത്തിന് ലഭിക്കുന്നതിനും തേനാരി നെയ്ത്ത് ഗ്രാമത്തെ സ്വയം പര്യാപ്തമാക്കി മാറ്റാനുള്ള കർമപദ്ധതി തയ്യാറാക്കുന്നതിനായി ശില്പശാലയിൽ തീരുമാനമെടുത്തു.
ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റ് ഗവേഷണ വിഭാഗം മേധാവി ഷാജു മീറ്റ്ന പദ്ധതി വിശദീകരണം നടത്തി. ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ, എലപ്പുള്ളി നെയ്ത്ത് സഹകരണസംഘം സെക്രട്ടറി രാജേഷ് തേനാരി, രാമദാസ് രാജൻ, അയ്യാവു ദിനേശ്, കൃഷ്‌ണൻകുട്ടി മുതിരംപള്ളം, എസ്. രാമദാസ്, എൻ. പ്രവീണ, മൃദുൽ കുഞ്ഞുമോൻ, എം.ആർ. രാകേഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

