ഡൽഹി സ്ഫോടനം: സംസ്ഥാനത്തും ജാഗ്രതാ നിർദേശം

ഡൽഹി സ്ഫോടനം: സംസ്ഥാനത്തും ജാഗ്രതാ നിർദേശം
ഡൽഹി സ്ഫോടനം: സംസ്ഥാനത്തും ജാഗ്രതാ നിർദേശം
Share  
2025 Nov 11, 09:42 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും പോലീസ് ജാഗ്രത ശക്തമാക്കി. റെയിൽവേ, ബസ് സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണത്തിന് കൂടുതൽ പോലീസിനെ നിയോഗിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും, തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പോലീസും ബോംബ് സ്ക്വാഡും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. അസ്വഭാവികമായും ഉപേക്ഷിക്കപ്പെട്ട നിലയിലും കാണുന്ന പാഴ്‌സലുകളെക്കുറിച്ച് വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചു.


സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേ സംരക്ഷണസേനയും പരിശോധന കർശനമാക്കി. ട്രെയിനുകളിലും പരിശോധന തുടരുന്നുണ്ട്. സംസ്ഥാന അതിർത്തികളിലും വാഹന പരിശോധന നടക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും നിരീക്ഷണം കൂട്ടാൻ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് പരിശോധന നടത്തുന്നതെന്നും പോലീസ് അറിയിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w