പാലാ: കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് ഉത്സവത്തിന് വെള്ളിയാഴ്ച രാവിലെ 10-ന് തുടക്കം കുറിക്കുമെന്ന് ദേവസ്വം അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിശ്വമോഹനം' എന്ന പേരു നൽകിയിരിക്കുന്ന തീർഥാടനകാലയളവിൽ വ്രതശുദ്ധിയുടെ പവിത്രതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ദേവസ്വത്തിൻ്റെ ലക്ഷ്യം.
അയ്യപ്പഭക്തർക്കുവേണ്ട എല്ലാസൗകര്യങ്ങളും സൗജന്യമായി നൽകുവാൻ ദേവസ്വം ഊന്നൽ നൽകുന്നു. തത്വമസി എന്ന അന്നദാനപദ്ധതിയിലൂടെ തീർഥാടന കാലയളവിൽ രാവിലെ 9.30-നും വൈകീട്ട് ഏഴിനും അന്നദാനം നൽകുവാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി,
തീർഥാടകർക്ക് അരവണയും അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടർ പ്രവർത്തിക്കും. വെള്ളിയാഴ്‌ച രാവിലെ 10-ന് തീർഥാടന ഉത്സവത്തിന്റെയും അന്നദാനപദ്ധതിയുടെയും ഉദ്ഘാടനം തിരുവതാംകൂർ കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്‌സ്‌മാൻ ജസ്റ്റിസ് കെ. രാമകൃഷ്ണൻ നിർവഹിക്കും. ദേവസ്വം പ്രസിഡന്റും ഗുരുവായൂർ ദേവസ്വം ബോർഡംഗവുമായ മനോജ് ബി.നായർ, പാലാ ശ്രീരാമകൃഷ്‌ണാശ്രമം മഠാധിപതി സ്വാമി വീത സംഗാനന്ദ മഹാരാജ് എന്നിവർ പങ്കെടുക്കും.
2011-ലാണ് ക്ഷേത്രത്തെ സർക്കാർ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ചത്. സർക്കാർതലത്തിൽ നിന്നും തീർഥാടകർക്കായി, ആയുർവ്വേദ ഹോമിയോ അലോപ്പതി ഡിസ്പെൻസറികളും 24 മണിക്കൂർ ആംബുലൻസ് സേവനവും പോലീസ് സേവനവും അനുവദിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ പ്രസിഡന്റ്റ് മനോജ് ബി.നായർ, സെക്രട്ടറി എൻ. ഗോപകുമാർ, കെ.ആർ. ബാബു, കെ.ആർ, രവി എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

