തിരുവനന്തപുരം : ജീവിതത്തേയും മനുഷ്യഹൃദയത്തേയും സൂക്ഷ്‌മമായി അപഗ്രഥിക്കുന്നതാണ് വയലാറിൻ്റെ കവിതകളുടെ പ്രത്യേകതയെന്ന് ശ്രീകുമാരൻ തമ്പി, സിപിഐയുടെ സോഷ്യൽ മീഡിയ ചാനലായ 'കുനൽ വയലാർ രാമവർമയുടെ അൻപതാം ചരമവാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'മാ നിഷാദ- വയലാർ ഒരു ചെങ്കനൽ ഓർമ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയലാറിന്റെ കവിതയും ഗാനങ്ങളും വേർതിരിച്ചു കാണാനാവില്ല. പാട്ടെഴുത്ത് പുച്ഛിക്കപ്പെടേണ്ട ഒരു തൊഴിൽ അല്ലെന്നും മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛൻ പാട്ടെഴുത്തുകാരനാണെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.തോട്ടാൻ എന്ന സംവിധായകനാണ് വയലാറിനെ സിനിമയിലേക്കു കൊണ്ടുവന്നത്. പി.ഭാസ്കരനും വയലാറുമൊക്കെ എഴുതിയ പാട്ടുകൾ പഠിച്ചാണ് വളർന്നത്. താൻ മത്സരിച്ചത് സമപ്രായക്കാരോടല്ല, ഈ മഹാരഥന്മാരോടാണെന്നും അദ്ദേഹം പറഞ്ഞു.
വയലാർ എഴുതിയ എല്ലാ ഗാനങ്ങളും തനിക്ക് പാഠപുസ്‌തകമാണെന്നു മുഖ്യപ്രഭാഷണം നടത്തിയ കെ.ജയകുമാർ പറഞ്ഞു. കഥയുടെ മർമത്തിൽ വിരൽ വെക്കാനുള്ള കഴിവ് വയലാറിനുണ്ടായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ വയലാർ എന്ന വ്യക്തിയുടെ വ്യക്തിത്വം കൂടി അതിൽ വന്നുചേരുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും കെ.ജയകുമാർ പറഞ്ഞു.
വയലാറിന്റെ കുടുംബം കേരളത്തിൻ്റെ കുടുംബമാണെന്നും ആ കുടുംബം സിപിഐയ്ക്കു സ്വന്തമാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ഗീത നസീർ, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ, സാഹിത്യകാരി റോസ് മേരി, വയലാറിന്റെറെ മകൾ യമുന വയലാർ, രാജീവ് ഒ.എൻ.വി., അപർണാ രാജീവ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

