കല്പറ്റ സബ് ഡിവിഷന് രണ്ടാം സ്ഥാനം
കല്പറ്റ: ജില്ലാ പോലീസ് കായികമേളയിൽ മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി, 98 പോയൻ്റുനേടിയാണ് മാനന്തവാടി ചാമ്പ്യൻമാരായത്. 91 പോയിൻ്റുകളുമായി കല്പറ്റ സബ് ഡിവിഷൻ രണ്ടാം സ്ഥാനവും 74 പോയിൻ്റുകളുമായി സുൽത്താൻബത്തേരി സബ് ഡിവിഷൻ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഡിഎച്ച്ക്യു സബ് 53 പോയിൻ്റും സ്പെഷ്യൽ യൂണിറ്റ് 33 പോയിന്റും നേടി.
പുരുഷവിഭാഗത്തിൽ ഓപ്പൺ കാറ്റഗറിയിൽ കല്പറ്റ സബ് ഡിവിഷനിലെ പി.
ജയപ്രകാശും
സുൽത്താൻബത്തേരി സബ് ഡിവിഷനിലെ കെ.ഡി. റാംസണും വനിതാവിഭാഗത്തിൽ കല്പറ്റ ഡിവിഷനിലെ ഒ.എം. സൈദയും സുർത്താൻബത്തേരി സബ് ഡിവിഷനിലെ തുളസിയും വ്യക്തിഗത ചാമ്പ്യൻമാരായി. വെറ്ററൻസ് വിഭാഗത്തിൽ സ്പെഷ്യൽ യൂണിറ്റിലെ പി. ഹാരിസും ബത്തേരി സബ് ഡിവിഷനിലെ എ.ആർ. ഷീജയും വ്യക്തിഗതചാമ്പ്യൻമാരായി. വടംവലി മത്സരത്തിൽ മാനന്തവാടി സബ് ഡിവിഷൻ വിജയികളായി. ഗെയിംസ് ഇനങ്ങളായ ക്രിക്കറ്റ്, ഫുട്‌ബോൾ ടൂർണമെൻ്റുകളിൽ ഡിഎച്ച്ക്യുവും വോളിബോളിൽ മാനന്തവാടി സബ് ഡിവിഷനും ജേതാക്കളായി. ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ മാനന്തവാടി സബ്‌ഡിവിഷനിലെ റാഷിദും ഡബിൾസ് മത്സരത്തിൽ സ്പെഷ്യൽ യൂണിറ്റിലെ സജീവൻ നെതിൽ സഖ്യവും ചാമ്പ്യന്മാരായി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയും കായികമേളയിൽ സജീവമായിരുന്നു. ജാവലിൻ ത്രോ, ലോങ്‌ജമ്പ് ഇനങ്ങളിലും ഫുട്‌ബോൾ ടൂർണമെൻ്റിലുമാണ് അദ്ദേഹം പങ്കെടുത്തത്, ഓപ്പൺ കാറ്റഗറിയിൽ നടന്ന ജാവലിൻ ത്രോ മത്സരത്തിൽ മൂന്നാംസ്ഥാനവും നേടി. മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്‌മാരക ജില്ലാ സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് മത്സരങ്ങളോടെയായിരുന്നു സമാപനം.
സമാപനസമ്മേളനം കളക്‌ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനംചെയ്‌തു. ഡി.ആർ. മേഘശ്രീയും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയും വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയയും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജില്ലാ പോലീസ് അഡീഷണൽ എസ്‌പി എൻ.ആർ. ജയരാജ്, ഡിവൈഎസ്‌പിമാരായ കെ.ജെ. ജോൺസൺ, എം.എം. അബ്‌ദുൽ കരീം, പി.എൽ. ഷൈജു, കെ.കെ. അബ്‌ദുൽ ഷരീഫ്, വി.കെ. വിശ്വംഭരൻ, അഗസ്റ്റിൻ, കെ.ജി. പ്രവീൺകുമാർ, സംഘാടകസമിതി അംഗങ്ങളായ ബിപിൻ സണ്ണി, ഇർഷാദ് മുബാറക് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

