പട്ടാമ്പി: പട്ടാമ്പി താ ലൂക്കാശുപത്രിക്കുകീഴിൽ നിർമിച്ച ഡയാലിസിസ് സെന്റർ മന്ത്രി വീണാ ജോർജ് ഓൺലൈനായി നാടിനു സമർപ്പിച്ചു. ആധുനികസൗകര്യങ്ങളോടെയാണ് ഡയാലിസിസ് സെൻ്റർ പണിതത്. മുഹമ്മദ് മുഹ്സിൻ എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്തു.
മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ വികസനഫണ്ട്, നഗരസഭാ പ്രോജക്ട് ഫണ്ട്, സ്പോൺസർഷിപ്പ് ഫണ്ട് എന്നിവയുൾപ്പെടെ 21,807,739 രൂപ ചെലവഴിച്ചു. എംഎൽഎ ഫണ്ടിൽനിന്ന് 99 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്. തുടർന്ന്, സിവിൽ ആൻഡ് ഇലക്ട്രിക്കൽ വർക്കിനായി 25.75 ലക്ഷം രൂപയും വകയിരുത്തി. ഉപകരണങ്ങൾക്കായി 75 ലക്ഷം രൂപയും അനുവദിച്ചു. കൂടാതെ, പട്ടാമ്പിയിലെ ജനകീയ ഡോക്ടറായിരുന്ന അന്തരിച്ച ഡോ. ജോസ് പുളിക്കലിൻ്റെ സ്‌മരണാർഥം അവരുടെ കുടുംബം നൽകിയ 3,32,739 രൂപ ഉപയോഗിച്ച് ഇസിജി യന്ത്രം, മൾട്ടിപാരമോണിറ്റർ, ഓട്ടോക്ലേവ്, മോണിറ്റർ ട്രോളി, വീൽചെയർ, മെഷീൻ ട്രോളി എന്നിവയും ഡയാലിസിസ് യൂണിറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.
നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി, എ. ആനന്ദവല്ലി, സ്ഥിരംസമിതിയധ്യക്ഷരായ പി. വിജയകുമാർ, പി.കെ, കവിത, എൻ, രാജൻ, പി. ആനന്ദവല്ലി, കെ.ടി. റുക്കിയ, കൗൺസിലർ കെ.ആർ. നാരായണസ്വാമി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

