കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർധ വാർഷിക അവലോകനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണിതുള്ളത്.
2025 ഒക്ടോബറിൽ 27 സ്ഥാപനങ്ങൾ ലാഭത്തിലായി. 2025 ഏപ്രിൽ -സെപ്റ്റംബർ കാലത്ത് 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവിനെ (അപേക്ഷിച്ച് 14 എണ്ണംകൂടി ലാഭത്തിലായി. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം ഒൻപതിൽനിന്ന് 17 ആയി.
32 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വിറ്റുവരവ് വർധിപ്പിക്കാനായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് 2,440.14 കോടിയായി. കഴിഞ്ഞവർഷം 2,299 കോടിയായിരുന്നു.
48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ചവറ കെഎംഎംഎൽ ആണ് കൂടുതൽ പ്രവർത്തനലാഭം ഉണ്ടാക്കിയത്, 45.49 കോടി, കെൽട്രോൺ കഴിഞ്ഞവർഷം നേരിട്ട നഷ്ടം മറികടന്ന് 12.68 കോടി രൂപ പ്രവർത്തന ലാഭം നേടി, കെൽട്രോൺ ഇസിഎൽ 11.84 കോടി രൂപ പ്രവർത്തന ലാഭം കൈവരിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, മാനേജിങ് ഡയറക്ടർമാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)
_h_small.jpg)

